ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രണത്തിനു പിന്നാലെ പാകിസ്തന് സൈന്യം നിയന്ത്രണ രേഖയില്‍ നിരവധി തവണയാണ് വെടിവയ്പ്പ് നടത്തിയത്. ഇത്തരത്തില്‍ രണ്ടാഴ്ചയ്ക്കിടെ എട്ടു തവണയെങ്കിലും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ദക്ഷിണ ഏഷ്യാ മേഖലയിലെ തീവ്രവാദത്തെ കുറിച്ച് ഗവേഷണം നടത്തുന്ന സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍(എസ്.എ.റ്റി.പി) റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മുവിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം വെടിനിര്‍ത്തൽ കരാർ ലംഘിച്ചത്. അതേസമയം പാക് സൈന്യത്തിന്റെ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. വെടിവയ്പ്പില്‍ ആരും മരിച്ചില്ലെങ്കിലും നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണെന്നും എസ്.എ.റ്റി.പി റിപ്പോർട്ട് ചെയ്യുന്നു.
പാക് വെടിവയ്പ്പുണ്ടായത് ഈ ദിവസങ്ങളില്ഫെബ്രുവരി 16: രജൗരി ജില്ലയിലെ സൈനിക പോസ്റ്റിനു നേരെ പാക് സൈന്യം വെടിവച്ചു. വൈകിട്ട് നാലു മണിയോടെ നൗഷേര മേഖലയിലാണ് യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന് പരുക്കേറ്റു.
ഫെബ്രുവരി 19: നൗഷേര മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റിലേക്ക് വൈകിട്ട് ഏഴ് മണിയോടെയാണ് പ്രകോപനമില്ലാതെ വെടിവയ്പ്പുണ്ടായത്.
ഫെബ്രുവരി 20: തുടര്‍ച്ചയായ രണ്ടാം ദിവസവും നൗഷേര മഖലയിലെ ചെക്ക് പോസ്റ്റിനു നേരെ പാക് സൈന്യം വെടിയുതിര്‍ത്തു.
ഫെബ്രുവരി 21: പൂഞ്ച് ജില്ലയില്‍ സിവിലിയന്‍ മേഖലയിലെ ചെക്ക് പോസ്റ്റിനു നേരെയാണ് പാക് സൈന്യം വെടിനര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്.
ഫെബ്രുവരി 23: രണ്ടു ദിവസത്തിനു ശേഷം നൗഷേരയിലെ ചെക്ക് പോസ്റ്റിനു നേരെയാണ് പാക് സൈന്യം വെടിവച്ചത്. വൈകിട്ട് നാല് മണിയോടെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.
ഫെബ്രുവരി 24: നൗഷേര മേഖലയില്‍ നിയമന്ത്രണരേഖയിലുള്ള ബാബാ ഖോരി പ്രദേശമാണ് ആക്രമിച്ചത്. ഒര ഡസനിലധികം മോര്‍ട്ടാറുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിരവധി ഗ്രമങ്ങള് തകര്‍ന്നു. പക്ഷെ ആര്‍ക്കും പരുക്ക് പറ്റിയില്ല.
ഫെബ്രുവരി 25: വൈകിട്ട് ആറു മണിയോടെ നൗഷേരയിലെ സിവിലിയന്‍ മേഖലയിലേക്ക് പാക് സൈന്യം വെടിയുതിര്‍ത്തു.
ഫെബ്രുവരി 26: വൈകിട്ട് ആറു മണിയോടെ പ്രകോപനമില്ലാതെ തന്നെ നൗഷേരയിലെ സിവിലിയന്‍ മേഖലയിലും നിയന്ത്രണരേഖയിലും പാകിസ്താന് വെടിയുതിര്‍ത്തു.
ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടിപുല്വാമാ ഭീകരാക്രമണത്തിനുള്ള മറുപടിയായി തിങ്കളാഴ്ച (ഫെബ്രുവരി 26) പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമ സേന പാകിസ്താനിലെ ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയുടെ ക്യാമ്പുകള്‍ തകര്‍ത്തു. 12 മിറാഷ്-2000 പോര് വിമാനങ്ങളാണ് ബാലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകൾക്കു മുകളിൽ 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബ് വര്‍ഷിച്ച് തകര്‍ത്തത്.
അതേസമയം ഇന്ത്യ വ്യോമതിര്‍ത്തി ലംഘിച്ചെന്ന് സമ്മതിച്ച പാകിസ്താന് സൈനിക വക്താവ് ആക്രമണം സ്ഥിരീകരിക്കാന്‍ തയാറായില്ല.
ചൊവ്വാഴ്ച രാവിലെ 10.15-ന് ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ-17 വിമാനം ബുദ്ഗാമിലെ തുറസായ പ്രദേശത്ത് യന്ത്രത്തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന നാലു പേരും മരിച്ചു. രണ്ടായി തകര്‍ന്ന വിമമാനത്തിന് ഉടന്‍ തീപിടിച്ചതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. സമീപത്തു നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഇതിനിടെ വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാകിസ്താന് രംഗത്തെത്തി. രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാകിസ്താന് അവകാശപ്പെടുന്നുണ്ട്.
Also Read-വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടുഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.