പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

പുൽവാമ ഭീകരാക്രമണത്തിൽ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

news18india
Updated: February 15, 2019, 3:15 PM IST
പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
പാക് സ്ഥാനപതി സൊഹൈൽ മുഹമ്മദ്
  • Share this:
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈൽ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചത്.

പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന അദ്ദേഹം നിരാകരിക്കുകയും ചെയ്തു.

അതേസമയം, പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി.

പുൽവാമ: പ്രതികരണവുമായി ചൈന; 'ആക്രമണം ഞെട്ടിക്കുന്നത്'

പരിശീലനം കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു കഴിഞ്ഞദിവസം ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2,500 ഓളം സൈനികർ ആയിരുന്നു ഉണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് ഇടയിലേക്ക് ചാവേർ കാർ ഇടിച്ചുകയറ്റുകയായിരുന്നു. 42 സൈനികർ യാത്ര ചെയ്യുകയായിരുന്ന ഒരു ബസ് പൂർണമായും തകർന്നു. 40 ജവാൻമാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

First published: February 15, 2019, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading