കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ

നാലു കിലോ മീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ സിഖ് മത വിശ്വാസികള്‍ക്ക് കര്‍താര്‍പുരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വിസയില്ലാതെ സന്ദര്‍ശിക്കാനാകും.

news18-malayalam
Updated: September 30, 2019, 6:37 PM IST
കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ
നാലു കിലോ മീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ സിഖ് മത വിശ്വാസികള്‍ക്ക് കര്‍താര്‍പുരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വിസയില്ലാതെ സന്ദര്‍ശിക്കാനാകും.
  • Share this:
ന്യൂഡൽഹി: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് നവംബർ ഒൻപതിനു നടക്കുന്ന ചടങ്ങിലേക്ക് മൻമോഹൻ സിംഗിനെ ക്ഷണിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയത്.

ഔദ്യോഗികമായി ക്ഷണക്കത്ത് മൻമോഹൻ സിംഗിന് ഉടൻ കൈമാറുമെന്നും ഖുറേഷി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

മൻമോഹൻ സിംഗിനെ സംബന്ധിച്ചടുത്തോളം കർതാർപുർ വിശ്വാസത്തിന്റെ വിഷയം കൂടിയാണെന്നും ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാനും പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രത്യേക താൽപര്യമെടുത്താണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ കര്‍താര്‍പുര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവ് 1539ല്‍ മരണമടഞ്ഞത് ഗുരുദ്വാരാ സാഹിബിലാണ്. നാലു കിലോ മീറ്റര്‍ ദൂരമുള്ള ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ സിഖ് മത വിശ്വാസികള്‍ക്ക് കര്‍താര്‍പുരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വിസയില്ലാതെ സന്ദര്‍ശിക്കാനാകും. ഗുരു നാനാക് ദേവിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഇടനാഴി പൂര്‍ത്തിയാക്കിയത്. 500 കോടി രൂപയാണ് ഇടനാഴിക്കായി ഇന്ത്യ ചെലവഴിച്ചത്.

Also Read ഒസാമ ബിൻ ലാദന്റെ അനുയായി അല്ലെന്ന് ഇമ്രാൻഖാന് പറയാനാകുമോ? പാകിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

First published: September 30, 2019, 6:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading