'ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങളെ മിസൈൽ ഉപയോഗിച്ച് തകർക്കും'; പ്രകോപന പ്രസംഗവുമായി പാക് മന്ത്രി

കശ്മീർ, ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിൻ ഗണ്ഡാപൂറിന്റേതാണ് പ്രകോപന പ്രസംഗം

News18 Malayalam | news18-malayalam
Updated: October 30, 2019, 1:02 PM IST
'ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങളെ മിസൈൽ ഉപയോഗിച്ച് തകർക്കും'; പ്രകോപന പ്രസംഗവുമായി പാക് മന്ത്രി
News 18
  • Share this:
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാ രാഷ്ട്രങ്ങളെയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്ഥാൻ മന്ത്രി. ഈ രാഷ്ട്രങ്ങളെ പാകിസ്ഥാന്റെ ശത്രുവായി കണക്കാക്കിയാണ് ആക്രമിക്കുകയെന്നും കശ്മീർ, ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിൻ ഗണ്ഡാപൂർ പറഞ്ഞു.

''കശ്മീർ വിഷയത്തിൽ പ്രശ്നങ്ങൾ രൂക്ഷമായാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധത്തിന് നിർബന്ധിതരാവും. അപ്പോൾ പാകിസ്ഥാനോടൊപ്പം നിൽക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരും. ഇത്തരം രാഷ്ട്രങ്ങൾക്കെതിരെ മിസൈൽ ഉപയോഗിച്ച് ആക്രമിക്കേണ്ടിവരും''- മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താനയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാണ്.

Also Read- 'ഓടിയത് കൂടുതലും ഹൈറേഞ്ച് മേഖലയില്‍'; ടയർ വിവാദത്തിൽ മന്ത്രി മണിയുടെ മറുപടി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞതിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ തിരിയാൻ ലോകരാഷ്ട്രങ്ങളുടെ പിന്തുണയ്ക്കായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെ ഇമ്രാൻ ഇതിനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തു.

എന്നാൽ മലേഷ്യ, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ മാത്രമേ പാകിസ്ഥാന് ലഭിച്ചിരുന്നുള്ളൂ. 23 അംഗ യൂറോപ്യൻ യൂണിയൻ ജനപ്രതിനിധികളുടെ സംഘം കശ്മീർ സന്ദർശിക്കുന്നതിനിടെയാണ് ഇപ്പോൾ പ്രകോപന പ്രസംഗവുമായി പാക് മന്ത്രി രംഗത്തെത്തിയത്.

First published: October 30, 2019, 12:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading