പാകിസ്ഥാൻ നേതാക്കളുടേത് നിരുത്തരവാദപരമായ പ്രസ്താവന; പാക് മന്ത്രി യു.എന്നിന് നൽകിയ കത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് ഇന്ത്യ

'ഭീകരവാദത്തെ രാജ്യത്തിന്റെ നയമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ജാഗരൂകരാണ്'

news18
Updated: August 29, 2019, 5:31 PM IST
പാകിസ്ഥാൻ നേതാക്കളുടേത് നിരുത്തരവാദപരമായ പ്രസ്താവന; പാക് മന്ത്രി യു.എന്നിന് നൽകിയ കത്തിന് കടലാസിന്റെ വിലപോലുമില്ലെന്ന് ഇന്ത്യ
'ഭീകരവാദത്തെ രാജ്യത്തിന്റെ നയമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ജാഗരൂകരാണ്'
  • News18
  • Last Updated: August 29, 2019, 5:31 PM IST
  • Share this:
ന്യൂഡൽഹി: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ പാകിസ്ഥാന്‍ നേതാക്കള്‍ നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനകളാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാക് മന്ത്രി ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തിന് ഒരു കടലാസിന്റെ വില പോലുമില്ലെന്നും ഇക്കാര്യത്തില്‍ പ്രതികരണം നടത്തി അതിന് വിശ്വാസ്യത നല്‍കേണ്ട ആവശ്യമില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

വ്യോമപാത അടച്ചതായി സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവനയും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാല്‍ അവിടെ ചില മേഖലകള്‍ അടച്ചിട്ടതായും വ്യോമസേനാംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായും അറിയുന്നു. ഭീകരവാദത്തെ രാജ്യത്തിന്റെ നയമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ജാഗരൂകരാണ്. ഇന്ത്യയുടെ ആശങ്കകള്‍ അവരെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് ഭീകരരെ കടത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാക് മണ്ണിലെ ഭീകരസംഘടനകള്‍ക്കെതിരെ അവര്‍തന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്- അദ്ദേഹം വിശദീകരിച്ചു.

Also Read- ഇന്ത്യയുമായി തർക്കം തുടരുന്നതിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ

കശ്മീരിലെ ഒരു ആശുപത്രികളിലും മരുന്നുക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അത്തരത്തിലുള്ള പ്രചരണം തെറ്റാണ്. കശ്മീരില്‍ ഒരു ജീവന്‍പോലും പൊലിഞ്ഞിട്ടില്ല. കശ്മീരിലെ സാഹചര്യങ്ങളില്‍ അനുകൂലമായ പുരോഗതി വന്നുകൊണ്ടിരിക്കുകയാണെന്നും രവീഷ് കുമാർവ്യക്തമാക്കി.

First published: August 29, 2019, 5:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading