വഡോദര: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. പല തവണ ഇന്ത്യ വ്യക്തമായ തെളിവ് നൽകിയിട്ടും പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ പാകിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന് അവർ പറഞ്ഞു. ഭീകരവാദം ഒഴിവാക്കാൻ പാകിസ്ഥാന് താത്പര്യമില്ലെന്നും നിർമല സീതാരാമൻ വിമർശിച്ചു.
also read: 'അയ്യപ്പന്റെ പേരിൽ വോട്ടുചോദിക്കുന്നത് തെറ്റാണ്, സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ല': ശ്രീധരൻപിള്ള
നരേന്ദ്ര മോദി സർക്കാർ മാത്രമാണ് ഭീകരർക്ക് കൃത്യമായ മറുപടി നൽകിയത്. ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാംപിൽ വ്യോമസേന നടത്തിയ ആക്രമണത്തെ ചോദ്യം ചെയ്തു കൊണ്ട് സൈന്യത്തെ അപമാനിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്- നിർമല സീതാരാമൻ പറഞ്ഞു.
40 സൈനികരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തത് കൊണ്ടാണ് വ്യോമാക്രമണം നടത്തിയത്. സായുധ സേനയുടെ ധാർമികത വളരെ വലുതാണ്. ജനങ്ങളുടെ പിന്തുണ അവർക്ക് വളരെയധികം പ്രചോദനമായിരിക്കുകയാണ്- അവർ വ്യക്തമാക്കി.
റാഫേൽ ഇടപാട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടത്തിയിരിക്കുന്നത്. ദേശീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപാട് നടത്തിയത്- റാഫേൽ വിവാദത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നിർമല സീതാരാൻ പ്രതികരിച്ചു.
ബൊഫോഴ്സ് അഴിമതിയാണ്. റാഫേൽ അങ്ങനെയല്ല. അഴിമതി നീക്കം ചെയ്ത് പുതിയൊരു ഇന്ത്യ പടുത്തുയർത്തുന്നതിന് ഇത് സഹായിക്കുന്നു- നിർമല സീതാരാമൻ അവകാശപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Defence Ministry, India, Jaish-e-Mohammed, Nirmala sitharaman, Pakistan, Terrorism, നിർമല സീതാരാമൻ, പാകിസ്ഥാൻ