യുണൈറ്റഡ് നേഷൻസ്: കശ്മീർ വിഷയം ചർച്ച ചെയ്ത യുഎൻ രക്ഷാസമിതിയിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടു. ചൈന മാത്രമാണ് പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. റഷ്യയുടെയും ഫ്രാൻസിന്റെയും ബ്രിട്ടന്റേയും പിന്തുണ ഇന്ത്യക്കാണ് ലഭിച്ചത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി വെള്ളിയാഴ്ച പ്രത്യേക യോഗം ചേർന്നത്. അഞ്ച് സ്ഥിര അംഗങ്ങളും പത്ത് സ്ഥിരമല്ലാത്ത അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യയും പാകിസ്ഥാനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
370-ാം അനുഛേദം റദ്ദാക്കിയത് ആഭ്യന്തര വിഷയമാണെന്നായിരുന്നു രക്ഷാ സമിതിയിൽ ഇന്ത്യ വ്യക്തമാക്കിയത്. പാകിസ്ഥാൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. അതേ സമയം കശ്മീരിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചൈന അഭിപ്രായപ്പെട്ടു. മേഖലയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് ചൈന വ്യക്തമാക്കി.
അതേസമയം കശ്മീർ വിഷയത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് യുഎൻ രക്ഷാസമിതി പ്രതിനിധി വ്യക്തമാക്കി. വിഷയത്തിൽ പിന്തുണ തേടി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിച്ചതിനെ തുടർന്നായിരുന്നു ഇത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.