ഇസ്ലാമബാദ്: പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന സി ആർ പി എഫിന്‍റെ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 41 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. എന്നാൽ, ഭീകരാക്രമണം കഴിഞ്ഞ് 12 മണിക്കൂർ പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.
അതേസമയം, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ഫേസ്ബുക്ക് പേജിൽ അതിരൂക്ഷമായ പ്രതികരണമാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ എത്തിയത്. ഇപ്പോൾ നടത്തിയിരിക്കുന്ന ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്നു തന്നെയാണ് മിക്ക കമന്റുകളുടെയും ഉള്ളടക്കം. ഔദ്യോഗിക പേജിൽ പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ചതിനു താഴെയാണ് ഭൂരിഭാഗം കമന്‍റുകളും എത്തിയത്.
പുൽവാമ: വീരമൃത്യുവരിച്ചത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർ
രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികരാണ് പുൽവാമയിൽ വീരമൃത്യു വരിച്ചത്. ധീവ ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി സഭയുടെ സുരക്ഷായോഗം തുടങ്ങി. ഭീകരരെ കണ്ടെത്താൻ 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CRPF Convoy attack in Pulwama, Imran Khan, Islamabad, Pakisthan, Pakisthan Prime Minister, Pakisthan Prime Minister Imran Khan, Prime Minister Narendra Modhi, Pulwama Attack, പുൽവാമ ആക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി