ഇസ്ലാമബാദ്: പുൽവാമ ആക്രമണങ്ങളിലടക്കം ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇസ്ലാമബാദിൽ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ലോകത്തിലെ എല്ലാ യുദ്ധങ്ങളും തെറ്റായ കണക്കുകൂട്ടലുകളുടെ ഫലമാണ്. യുദ്ധം ആരംഭിക്കുന്നവർക്ക് ഒരിക്കലും അറിയില്ല ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്ന്. അതുകൊണ്ട് ഇന്ത്യയോട് ചോദിക്കുകയാണ് നമ്മുടെ രണ്ടു പേരുടെയും കൈയിലുള്ള ആയുധങ്ങൾ വെച്ച് തെറ്റായ കണക്കുകൂട്ടലുകൾ നടത്തേണ്ടതുണ്ടോയെന്നും ഇമ്രാൻ ഖാൻ ചോദിച്ചു.
യുദ്ധമാണ് സംസാരിക്കുന്നതെങ്കിൽ അത് എന്‍റെയോ നരേന്ദ്ര മോദിയുടെയോ നിയന്ത്രണത്തിൽ നിൽക്കില്ല. ഭീകരവാദത്തെക്കുറിച്ച് എന്തെങ്കിലും സംഭാഷണമാണ് വേണ്ടതെങ്കിൽ അതിന് ഞങ്ങൾ തയ്യാറാണ്. മികച്ച അവബോധമാണ് തീർച്ചയായും അതിജീവിക്കുക. നമുക്ക് ഒരുമിച്ചിരുന്ന് സംസാരിക്കാമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.
ഒരു പൈലറ്റിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു; പൈലറ്റ് കസ്റ്റഡിയിലെന്നത് പാക് അവകാശവാദമെന്നും ഇന്ത്യ
ഇന്ത്യയുടെ രണ്ട് മിഗ് വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടുവെന്നും ഇനി കാര്യങ്ങൾ എന്തിലേക്ക് പോകുമെന്നും ഇമ്രാൻ ഖാൻ ചോദിക്കുന്നു. ഭീകരത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചയ്ക്ക് തയ്യാറെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ചർച്ചയാകാമെന്ന് പറയുന്നുണ്ടെങ്കിലും പാകിസ്ഥാനിലുള്ള ഭീകര സംഘടനകൾക്കെതിരെ എന്ത് നടപടി എടുക്കാമെന്ന് വ്യക്തമാക്കുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Islamabad, Jammu and kashmir, Jammu and kashmir map, Line of Control, Map of kashmir, Mig 21, Pakistan, Pakistan occupied kashmir, Pm modi