HOME /NEWS /India / ഇന്ത്യയില്‍ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം പാകിസ്ഥാന്‍ മന്ത്രിസഭ നിരസിച്ചു

ഇന്ത്യയില്‍ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം പാകിസ്ഥാന്‍ മന്ത്രിസഭ നിരസിച്ചു

News18 Malayalam

News18 Malayalam

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം മനുഷ്യവകാശ മന്ത്രി ഷിരിന്‍ മസാരി ട്വിറ്ററിലൂടെ അറിയിച്ചത്

  • Share this:

    ഇസ്ലാമബാദ്: ഇന്ത്യയില്‍ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാനുള്ള സാമ്പത്തിക ഏകോപന സമിതിയുടെ നിര്‍ദേശം പാകിസ്ഥാന്‍ മന്ത്രിസഭ നിരസിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം മനുഷ്യവകാശ മന്ത്രി ഷിരിന്‍ മസാരി ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്ഥാനിലെ പുതിയതായി നിയമിതനായ ധനമന്ത്രി ഹമ്മദ് അസ്ഹര്‍ ബുധനാഴ്ച ഇന്ത്യയില്‍ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

    എല്ലാ തീരുമാനങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുണ്ട്, അപ്പോള്‍ മാത്രമേ അവ സര്‍ക്കാര്‍ അംഗീകരിച്ചതായി കാണാനാകൂ എന്ന് മന്ത്രിസഭ യോഗത്തിന് മുന്നോടിയായി മസാരി പറഞ്ഞിരുന്നു. മന്ത്രിസഭയില്‍ ഇന്ത്യയുമായുള്ള വ്യാപാരം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2019 ല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇന്ത്യയുമായുള്ള വ്യാപാരം പാകിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

    കോവിഡ് വ്യാപനത്തിന്റെ സമയത്ത് 2020 മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്ന് മരുന്നുകളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനായി വിലക്ക് പാകിസ്ഥാന്‍ നീക്കിയിരുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. 2019ല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കുകയും ചെയ്തിരുന്നു.

    ഇന്ത്യയുമായി വ്യാപാര ബന്ധം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്ഥാന്‍ ഏകോപന സമിതി ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ 2019 ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടി പുനഃപരിശോധിക്കാത്തതു കൊണ്ട് ഇന്ത്യയുമായി സാധാരണ ബന്ധം സാധ്യമല്ലെന്നാണ് പാക് മന്ത്രിസഭയുടെ തീരുമാനം. യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിച്ച ആഭ്യന്തര മന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ഇന്ത്യ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണം എന്നായിരുന്നു ആവശ്യം.

    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാണെന്ന് വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ 2019 ആഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനം പുനഃപരിശോധിക്കുന്നതുവരെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലായിലാക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി പറഞ്ഞു.

    2021 ജൂണ്‍ 30 മുതല്‍ ഇന്ത്യയില്‍ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യനാണ് പാകിസ്ഥാന്‍ സാമ്പത്തിക ഏകോപന സമിതി അനുമതി നല്‍കിയിരുന്നത്. 19 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ള വിലക്ക് നീക്കിയിരുന്നത്.

    പുതുതായി നിയമിതനായ ധനമന്ത്രി ഹമ്മദ് അസ്ഹര്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് അഞ്ചു ലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്റെ സാമ്പത്തിക ഏകോപന സമിതി സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കിയയെന്നായിരുന്നു അസ്ഹര്‍ അറിയിച്ചത്. ഇന്ത്യയില്‍ പഞ്ചസാരയുടെ വില വളരെ കുറവാണെന്ന് ജിയോ ടിവിയെ ഉദ്ദരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

    അതിനാല്‍ ഇന്ത്യയുമായി പഞ്ചസാര വ്യാപാരം പുനഃരാരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്നും, ഈ വര്‍ഷം ജൂണ്‍ മുതല്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് പരുത്തി ഇറക്കുമതി തുടങ്ങാൻ തീരുമാനിച്ചെന്നും ഹമ്മദ് അസ്ഹര്‍ അറിയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഇറക്കുമതി ചെറുകിട-ഇടത്തരം വ്യാപാരികളെ നേരിട്ട് സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    First published:

    Tags: Imran Khan, India-Pakistan, Pakistan, Pakisthan