നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഫേസ്ബുക്കിൽ കണ്ടുമുട്ടിയ കാമുകിയെ തേടിപ്പോയ കാമുകൻ പാകിസ്ഥാനിൽ കുടുങ്ങി; നാലു വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് കൈമാറി

  ഫേസ്ബുക്കിൽ കണ്ടുമുട്ടിയ കാമുകിയെ തേടിപ്പോയ കാമുകൻ പാകിസ്ഥാനിൽ കുടുങ്ങി; നാലു വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് കൈമാറി

  ഇന്ത്യയിൽ നിന്ന് വിസയും പാസ്‌പോർട്ടും ഇല്ലാതെ പാകിസ്ഥാൻ അതിർത്തി കടന്ന പ്രശാന്തിനെ പാകിസ്ഥാൻ അധികൃതർ പിടികൂടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും ഇമിഗ്രേഷൻ, വിദേശകാര്യ അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് പ്രശാന്തിനെ വിട്ടയച്ചത്.

  പ്രശാന്ത്

  പ്രശാന്ത്

  • Share this:
   കഴിഞ്ഞ നാലു വർഷമായി പാകിസ്ഥാനിൽ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി. കാമുകിയെ തേടിപ്പോയ സോഫ്റ്റ് വെയർ എഞ്ചിനീയറായ പ്രശാന്ത് എന്ന യുവാവിനെയാണ് വാഗാ അതിർത്തിയിൽ വച്ച് പാകിസ്ഥാൻ അധികൃതർ ഇന്ത്യയ്ക്ക് കൈമാറിയത്. പ്രശാന്ത് ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെ സ്വന്തം വീട്ടിലെത്തി. 2017 ഏപ്രിലിലാണ് പ്രശാന്തിനെ കാണാതായത്. 30 മാസത്തിന് ശേഷമാണ് മകൻ പാകിസ്ഥാനിൽ പിടിയിലാണെന്ന വിവരം കുടുംബാംഗങ്ങൾ മനസ്സിലാക്കിയത്.

   തുടർന്ന് പ്രശാന്തിന്റെ പിതാവ് ബാബു റാവു സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാറിനെ കാണുകയും മകന്റെ തടങ്കലിനെക്കുറിച്ച് അറിയിക്കുകയും സഹായം തേടുകയും ചെയ്തു. പ്രശാന്തിനെ കാണാതായ വിവരം സജ്ജനാർ വിദേശകാര്യ മന്ത്രാലയത്തെയും ഇമിഗ്രേഷൻ അധികൃതരെയും അറിയിച്ചു. പ്രശാന്ത് ഫേസ്ബുക്കിൽ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഈ പെൺകുട്ടി സ്വിറ്റ്സർലൻഡിലേക്ക് പോയപ്പോൾ ഇയാൾ വിഷാദത്തിൽ ആയിരുന്നുവെന്നുമാണ് ഇമിഗ്രേഷൻ അധികൃതരിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ, പ്രശാന്തിന് പെൺകുട്ടിയോടുള്ള പ്രണയം പെൺകുട്ടിക്ക് തിരിച്ച് പ്രശാന്തിനോട് ഇല്ലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

   ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സമുദ്ര ട്രെഞ്ചിലേക്ക് നീന്തി ഫിലിപ്പൈൻ ശാസ്ത്രജ്ഞൻ

   ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ, ഇറാൻ, തുർക്കി വഴി യൂറോപ്പിലേക്ക് പ്രവേശിക്കാനായിരിക്കും പ്രശാന്ത് തീരുമാനിച്ചതെന്നും സ്വിറ്റ്‌സർലൻഡിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമായിരിക്കാം തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു. എന്നാൽ, ഇന്ത്യയിൽ നിന്ന് വിസയും പാസ്‌പോർട്ടും ഇല്ലാതെ പാകിസ്ഥാൻ അതിർത്തി കടന്ന പ്രശാന്തിനെ പാകിസ്ഥാൻ അധികൃതർ പിടികൂടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും ഇമിഗ്രേഷൻ, വിദേശകാര്യ അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് പ്രശാന്തിനെ വിട്ടയച്ചത്.

   സോഷ്യൽ മീഡിയയിലൂടെ സുഹൃത്തായ യുവാവിനെ കാണാൻ നേപ്പാളിൽ നിന്നും മധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് പതിനാറുകാരിയുടെ വാർത്ത കഴിഞ്ഞ വർഷം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ ഇരുപതുകാരനെ തേടിയാണ് പെൺകുട്ടി എത്തിയത്. മൂന്ന് വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. കാഠ്മണ്ഡു സ്വദേശിയായ പതിനാറു വയസ്സുള്ള പെൺകുട്ടി വിമാന മാർഗം ഇന്ത്യയിലെത്തി നിരവധി നാടുകളിലൂടെ ബസിൽ യാത്ര ചെയ്താണ് ഒടുവിൽ മധ്യപ്രദേശിൽ എത്തിയത്.

   'എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം; പ്രിയം സിനിമയിലെ നായിക ഇപ്പോൾ എവിടെയാണ്?'; ഉത്തരവുമായി ഒരാൾ

   മധ്യപ്രദേശിലെ സെഹോർ ജില്ലയിലുള്ള ആഷ്ത ടൗണിലാണ് യുവാവ് താമസിച്ചിരുന്നത്. ഇവിടെ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു ഇയാൾ. യുവാവിനെ അറിയിക്കാതെയാണ് പെൺകുട്ടി ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയത്. പെൺകുട്ടിയെ കണ്ട് അമ്പരന്ന യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഭോപ്പാലിലെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ ശിശുക്ഷേമസമിതി നേപ്പാളിലേക്ക് തിരിച്ചയച്ചു.

   ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായ പെണ്‍കുട്ടിയെ കാണാന്‍ അർദ്ധരാത്രി വീട്ടിലെത്തിയ യുവാവിന്റെ വാർത്തയും മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. തിരുവനന്തപുരത്തു നിന്ന് പ്രതി ബൈക്കിലാണ് പെണ്‍കുട്ടിയുടെ നാട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇയാൾക്ക് എതിരെ കേസ് എടുത്തിരുന്നു.

   Keywords | Hyderabad, Pakistan, India, Police, Facebook, ഹൈദരാബാദ്, പാക്കിസ്ഥാൻ, ഇന്ത്യ, പോലീസ്, ഫേസ്ബുക്ക്
   Published by:Joys Joy
   First published:
   )}