ഇന്റർഫേസ് /വാർത്ത /India / പുൽവാമ ആക്രമണം: ഇന്ത്യയുടെ വാദം തെറ്റ്; തീവ്രവാദക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് പാകിസ്ഥാൻ

പുൽവാമ ആക്രമണം: ഇന്ത്യയുടെ വാദം തെറ്റ്; തീവ്രവാദക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് പാകിസ്ഥാൻ

Indian firemen spray water on a road to wash away blood after an explosion in Pampore, Indian-controlled Kashmir, Thursday, Feb. 14, 2019. Security officials say at least 10 soldiers have been killed and 20 others wounded by a large explosion that struck a paramilitary convoy on a key highway on the outskirts of the disputed region's main city of Srinagar. (AP Photo/Dar Yasin)

Indian firemen spray water on a road to wash away blood after an explosion in Pampore, Indian-controlled Kashmir, Thursday, Feb. 14, 2019. Security officials say at least 10 soldiers have been killed and 20 others wounded by a large explosion that struck a paramilitary convoy on a key highway on the outskirts of the disputed region's main city of Srinagar. (AP Photo/Dar Yasin)

തീവ്രവാദ ക്യാമ്പുകളുണ്ടെന്ന് ആരോപിച്ച 22 പ്രദേശങ്ങളിലും പരിശോധന നടത്തി. എന്നാൽ ഇവിടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ അടിസ്ഥാനമില്ലാത്തതെന്ന് പാകിസ്ഥാൻ. തീവ്രവാദ ക്യാമ്പുകളുണ്ടെന്ന് ആരോപിച്ച 22 പ്രദേശങ്ങളിലും പരിശോധന നടത്തി. എന്നാൽ ഇവിടെ അത്തരത്തിലുള്ള ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം.

  അന്താരാഷ്ട്ര രംഗത്തെ ഇന്ത്യൻ മുഖം; തിരുവനന്തപുരത്ത് ഹാട്രിക് നേടാന്‍ തരൂര്‍

  ഇന്ത്യയുടെ റിപ്പോർട്ടിൽ പരാമശിച്ച 54 പേരെയും ചോദ്യം ചെയ്തു. എന്നാൽ ഇവരുടെ പക്കൽ നിന്നും തെളിവുകളൊന്നും ലഭിച്ചില്ലെന്നും ഇതിൽ ആർക്കും തീവ്രവാദ ബന്ധങ്ങളുള്ളതായി കണ്ടത്താനായിട്ടില്ലെന്നും പാകിസ്ഥാന്റെ മറുപടിയിൽ പറയുന്നു.

  തൊഴിലാളികൾക്ക് കുറഞ്ഞ കൂലി 18000: വാഗ്ദാനങ്ങളുമായി സിപിഎമ്മിന്റെ പ്രകടന പത്രിക

  പാകിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷന് കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇന്ത്യ തെളിവുകൾ കൈമാറിയത്. പുൽവാമ ആക്രമത്തിൽ തീവ്രവാദ സംഘടനായ ജയ്ഷെ ഇ മുഹമ്മദിന്റെ പങ്കിനെ കുറിച്ചും ഇതിൽ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14 ന് നടന്ന അക്രമണത്തിൽ 40 സിആ‌ർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതായും പാകിസഥാനിൽ തമ്പടിച്ച ജയ്ഷെ ഇ ക്യാമ്പുകളിൽ നിന്നാണ് ആക്രമണത്തിന്റെ ഉറവിടമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.

  റിപ്പോർ‌ട്ട് ലഭിച്ചയുടനെ അന്വേഷണത്തിന് ഉത്തരവ് നൽകിയതായി പാകിസ്ഥാൻ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ തെളിവുകൾ അടിസ്ഥാനമില്ലാത്തതാണെന്നാണ് പാകിസ്ഥാന്റെ നിലപാട്. അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാമെന്നും പാകിസ്ഥാൻ പറയുന്നു.

  First published:

  Tags: Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rahul gandhi, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, പാകിസ്ഥാൻ, പുൽവാമ ഭീകരാക്രമണം