നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സമ്മർദത്തിലാകുന്നത് പാകിസ്ഥാൻ; മസൂദ് അസറിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർബന്ധിതരാകും

  സമ്മർദത്തിലാകുന്നത് പാകിസ്ഥാൻ; മസൂദ് അസറിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർബന്ധിതരാകും

  യു.എൻ സുരക്ഷാസമിതി ആഗോളഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിച്ചതോടെ കടുത്ത നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ നിർബന്ധിതരാകും.

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി പ്രഖ്യാപിച്ചതോടെ സമ്മർദത്തിലാകുന്നത് പാകിസ്ഥാൻ. ഇത്രയും കാലം, രോഗബാധിതനെന്നു പറഞ്ഞാണ് മസൂദ് അസറിനെതിരെ പാകിസ്ഥാൻ അനങ്ങാതിരുന്നത്. എന്നാൽ, യു.എൻ സുരക്ഷാസമിതി ആഗോളഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിച്ചതോടെ കടുത്ത നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ നിർബന്ധിതരാകും.

   കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരവാദികളുടെ ആവശ്യത്തെ തുടര്‍ന്ന് 1999 ഡിസംബര്‍ 31നാണ് മസൂദ് അസറിനെ ഇന്ത്യ മോചിപ്പിചത്. പിന്നീട് ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിൽ മസൂദ് അസർ ആയിരുന്നു. ഒടുവിൽ, പുല്‍വാമ ആക്രമണത്തിന് പിന്നിലും ജെയ്ഷെ മുഹമ്മദ് ആയിട്ടും അതിനു തെളിവുകളില്ലെന്നായിരുന്നു പാകിസ്ഥാന്‍റെ വാദം.

   മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ശക്തമാക്കിയിരുന്നു. അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ഇന്ത്യക്ക് പിന്തുണയും നൽകി. എന്നാൽ, മസൂദ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രമേയം നാല് തവണ ചൈന തടഞ്ഞിരുന്നു. പാകിസ്ഥാൻ ആയിരുന്നു ഇക്കാര്യത്തിൽ ചൈനയെ സ്വാധീനിച്ചിരുന്നത്.

   മസൂദ് അസർ ആഗോളഭീകരൻ: നാലുതവണ തടസം നിന്ന് ചൈന; ഒടുവിൽ അന്താരാഷ്ട്ര സമ്മർദത്തിന് വഴങ്ങി

   എന്നാൽ, കടുത്ത ആഗോള സമ്മർദത്തിനു മുന്നിൽ ചൈനയ്ക്കു നിലപാട് മാറ്റേണ്ടി വന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കരുതെന്ന് ചൈനയ്ക്ക് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ലങ്കൻ സ്‌ഫോടനപരമ്പരക്ക് ശേഷമുള്ള സാഹചര്യങ്ങളും നിർണായകമായി. ഇത്തവണ, ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ചൈന എതിർപ്പൊന്നും ഉന്നയിച്ചില്ല. ഭീകരതയ്ക്കെതിരെ യോജിച്ച എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയുടെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധി സയിദ് അക്ബറുദീൻ നന്ദി അറിയിച്ചു.

   First published: