ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍

വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടിയിരുന്നെന്ന് ബുധനാഴ്ച പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

news18-malayalam
Updated: September 18, 2019, 9:09 PM IST
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍
വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടിയിരുന്നെന്ന് ബുധനാഴ്ച പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
  • Share this:
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരക്കന്‍ സന്ദര്‍ശനത്തിന് പാക് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യോമപാത നിഷേധിച്ച കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഖുറേഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്  സെപ്തംബർ 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് അനുവാദം തേടിയത്. സെപ്റ്റംബര്‍ 27 ണ് യുഎന്‍ സമ്മേളനം. നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിനും പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു.

Also Read ഈ വർഷം മാത്രം വെടിയുതിർത്തത് 2,000 തവണ; കൊലവിളി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

First published: September 18, 2019, 9:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading