നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കൊറോണ ഭീതിക്കിടെ അതിർത്തിയിൽ ആക്രമണം നടത്തി പാകിസ്താൻ; തക്ക തിരിച്ചടി നൽകിയെന്ന് ഇന്ത്യ

  കൊറോണ ഭീതിക്കിടെ അതിർത്തിയിൽ ആക്രമണം നടത്തി പാകിസ്താൻ; തക്ക തിരിച്ചടി നൽകിയെന്ന് ഇന്ത്യ

  ജനുവരി 1 നും ഫെബ്രുവരി 23 നും ഇടയ്ക്കുള്ള കാലയളവിൽ 646 തവണ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.

  army

  army

  • Share this:
   ശ്രീനഗർ: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായ ആക്രമണം അഴിച്ചു വിട്ട പാകിസ്താന് തക്ക തിരിച്ചടി നൽകി ഇന്ത്യ. പ്രത്യാക്രമണത്തിൽ പാകിസ്താന് കനത്ത നാശനഷ്ടം തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്. ആഗോള തലത്തിൽ രാജ്യങ്ങൾ കൊറോണ ഭീതിയിലിരിക്കുമ്പോഴും ഇന്ത്യൻ അതിർത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നുഴഞ്ഞു കയറ്റശ്രമങ്ങളെ തകര്‍ത്തതായും ഇന്ത്യൻ സേന നേരത്തെ അറിയിച്ചിരുന്നു. ‌

   ജമ്മു കാശ്മീരിലെ കുപ്വാരയിലെ കെറാൻ സെക്ടറിലാണ് കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവും കൂടാതെ പാക് സേന വെടിയുതിര്‍ത്തതെന്നാണ് പ്രതിരോധ മേഖല വക്താവ് അറിയിച്ചത്. ഇതിന് ശക്തമായ തിരിച്ചടി തന്നെ ഇന്ത്യ നൽകി. പാക് ആര്‍മിയുടെ ഗൺ ഏരിയകളും തീവ്രവാദ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുണ്ടെന്നും ആർമി വക്താവ് വ്യക്തമാക്കി.

   BEST PERFORMING STORIES:SHOCKING| COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTO]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]

   കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇരു രാജ്യങ്ങളെങ്കിലും ഇതിനിടയിലും അതിർത്തിയിൽ അക്രമം തുടർക്കഥയാവുകയാണ്. കശ്മീർ അതിർത്തിയിലെ പല മേഖലകളിലും ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് പാക് ആക്രമണം പതിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 1 നും ഫെബ്രുവരി 23 നും ഇടയ്ക്കുള്ള കാലയളവിൽ 646 തവണ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.

   Published by:Asha Sulfiker
   First published:
   )}