നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വ്യോമാതിർത്തി ലംഘിച്ച് പാക് പോർ വിമാനങ്ങൾ: ബോംബ് വർഷിച്ചതായും റിപ്പോർട്ട്

    വ്യോമാതിർത്തി ലംഘിച്ച് പാക് പോർ വിമാനങ്ങൾ: ബോംബ് വർഷിച്ചതായും റിപ്പോർട്ട്

    സൈന്യത്തിന്റെ തിരിച്ചടിയിൽ മടങ്ങിയ വിമാനങ്ങൾ ബോംബ് വർഷിച്ചതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

    • Share this:
      ശ്രീനഗർ : ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ച് പാക് യുദ്ധവിമാനങ്ങള്‍. കശ്മീരിലെ പുഞ്ച്, രജൗരി സെക്ടറിലാണ് പാക് വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് കയറിയത്. സൈന്യത്തിന്റെ തിരിച്ചടിയിൽ മടങ്ങിയ വിമാനങ്ങൾ ബോംബ് വർഷിച്ചതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

      Also Read-വ്യോമസേനാ വിമാനം തകർന്ന് വീണു: രണ്ട് മരണം

      മൂന്ന് പാക് വിമാനങ്ങളാണ് വ്യോമാതിർത്തി ലംഘിച്ചത്.അതിര്‍ത്തി മേഖലയായ നഷോറിയിലെത്തിയ വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതോടെ മടങ്ങുകയായിരുന്നു. പാക് നിയന്ത്രണരേഖ കടന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയിരുന്നു. നിരവധി ഭീകരത്താവളണങ്ങളാണ് ഇവിടെ തകർക്കപ്പെട്ടത്. ഇതിന് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകുകയും അതിർത്തി മേഖലകളിൽ അക്രമം അഴിച്ചു വിടുകയും ചെയ്തിരിന്നു. പിന്നാലെയാണ് പാക് പോർ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച റിപ്പോർട്ടുകളും എത്തുന്നത്.

      അതേസമയം പാക് വിമാനങ്ങൾ അതിർത്തി ലംഘനം നടത്തി ബോംബ് വർഷിച്ച കാര്യം രജൗരി ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. നാലിടങ്ങളിൽ ബോംബ് വർഷിച്ചെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

      First published:
      )}