• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവ് അറസ്റ്റിൽ

പാകിസ്താനിലെ സായ്കോട്ട് സ്വദേശിയാണ് ഇരുപതുകാരനായ ബഷ്റത് എന്നാണ് പൊലീസ് പറയുന്നത്.

news18
Updated: September 22, 2019, 12:07 PM IST
അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
news18
Updated: September 22, 2019, 12:07 PM IST
ജമ്മു: അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക് യുവാവ് അറസ്റ്റിൽ. ജമ്മുവിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന ബഷ്റത് അലിയാണ് പൊലീസ് പിടിയിലായത്. പാകിസ്താനിലെ സായ്കോട്ട് സ്വദേശിയാണ് ഇരുപതുകാരനായ ബഷ്റത് എന്നാണ് പൊലീസ് പറയുന്നത്.

അതിർത്തി വഴി ആര്‍ എസ് പുര സെക്ടറിലുള്ള ചന്ദുചെക് ഗ്രാമത്തില്‍ നുഴഞ്ഞു കയറിയ അലിയെ ഗ്രാമീണർ തന്നെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. യുവാവ് നിരായുധനായിരുന്നുവെന്നും പൊലീസെത്തി അപ്പോൾ തന്നെ കൂട്ടിക്കൊണ്ടു പോയെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.

Also Read-ഹൗഡി മോദി സംഗമത്തിന് മണിക്കൂറുകൾ ബാക്കി; നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും

ഇയാൾ ഇന്ത്യയിലേക്ക് കടന്നു കയറിയതിന് പിന്നിലുള്ള ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നും അതിനു ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കു എന്നുമാണ് ജമ്മു ഐജി മുകേഷ് സിംഗ് അറിയിച്ചിരിക്കുന്നത്.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...