നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പാക് ആഹ്വാനം; പട്ടിണി കിടന്നുമരിക്കാനാണോ ഉദ്ദേശ്യമെന്ന് ചോദ്യം

  ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പാക് ആഹ്വാനം; പട്ടിണി കിടന്നുമരിക്കാനാണോ ഉദ്ദേശ്യമെന്ന് ചോദ്യം

  അമുൽ, ബ്രിട്ടാനിയ, പീറ്റർ ഇംഗ്ലണ്ട്, ലാക്മെ, ഗോദ്റെജ്, ഡാബർ എന്നി ഇന്ത്യൻ കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാണ് പാക് സോഷ്യൽമീഡിയയിലെ ആഹ്വാനം

  News18

  News18

  • News18
  • Last Updated :
  • Share this:
   കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയാനുള്ള നടപടിയിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രചരണം ശക്തമാകുന്നു. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാകിസ്ഥാനിലെ ട്വിറ്റർ ഉപയോക്താക്കളുടെ പ്രചരണത്തിന് ഇന്ത്യൻ ട്വിറ്ററാറ്റിയും അതേരീതിയിൽ മറുപടി കൊടുക്കാൻ തുടങ്ങിയതോടെ #BoycottIndianProducts എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്ററിലും ഒന്നാം സ്ഥാനത്തെത്തി.

   Also Read- 'യാഥാര്‍ഥ്യം മനസിലാക്കി മുത്തച്ഛനെ പോലെ ഉയര്‍ന്നു നില്‍ക്കൂ'; രാഹുലിനെ ഉപദേശിച്ച് പാക് മന്ത്രി'

   കശ്മീരി ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ളത് എന്ന പേരിലാണ് ബഹിഷ്കരണാഹ്വാനം. പ്രതിഷേധം രേഖപ്പെടുത്താൻ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണം എന്ന സന്ദേശമാണ് പാകിസ്ഥാനിൽ പ്രചരിക്കുന്നത്. അമുൽ, ബ്രിട്ടാനിയ, പീറ്റർ ഇംഗ്ലണ്ട്, ലാക്മെ, ഗോദ്റെജ്, ഡാബർ തുടങ്ങിയ ഇന്ത്യൻ കമ്പനികളുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നാണ് ആഹ്വാനം.

   മറ്റു പോസ്റ്ററുകളിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളെ പറ്റിയുള്ള വിശദാംശങ്ങളുണ്ട്. ബഹിഷ്‌കരിക്കുന്ന ഉൽപ്പന്നങ്ങൾക്കു പകരം ഉപയോഗിക്കാവുന്ന തദ്ദേശീയ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്. കുട്ടികളുടെ കാർട്ടൂണുകൾ പോലും ബഹിഷ്കരണമെന്നാണ് ആ‌ഹ്വാനം.

   അതേസമയം, പാകിസ്ഥാനികളുടെ പ്രചരണത്തെ പരിഹാസം കൊണ്ടാണ് ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കൾ നേരിടുന്നത്. ഇന്ത്യയിൽ നിന്നുള്ള ഒന്നും വേണ്ടെങ്കിൽ നദികളിൽ നിന്നുള്ള വെള്ളവും വേണ്ടെന്നു വെക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. സിന്ധു, ഝലം, ചെനാബ്, രവി, സത്‌ലജ്, ബീസ് എന്നീ നദികൾ ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച് പാകിസ്ഥാനിലേക്കൊഴുകുന്നുണ്ട്.

   ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയാണെങ്കിൽ പാകിസ്താനികൾ പട്ടിണിയാകുമെന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു. പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷയായ ഉർദു ഇന്ത്യയിൽ ഉത്ഭവിച്ചതാണെന്നും പിടിച്ചെടുത്ത കശ്മീരിന്റെ ഭാഗം ഇന്ത്യക്ക് തിരിച്ചുനൽകണമെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.

   പാകിസ്ഥാൻ ഇറക്കുമതി ചെയ്യുന്നതിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ. മൊത്തം ഇറക്കുമതിയുടെ 4.07 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്. പാകിസ്താൻ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതാവട്ടെ അവരുടെ മൊത്തം കയറ്റുമതിയുടെ 1.67 ശതമാനം മാത്രവും. 31 ശതമാനവുമായി ചൈനയും 12 ശതമാനം വീതമായി യു.എ.ഇ, സൗദി രാജ്യങ്ങളുമാണ് പാക് ഇറക്കുമതിയിൽ മുന്നിലുള്ള രാജ്യങ്ങൾ.
   First published:
   )}