HOME /NEWS /India / അതിർത്തിക്ക് സമീപമെത്തിയ പാകിസ്ഥാന്റെ നാല്  എഫ് 16 വിമാനങ്ങളെ വ്യോമസേന തുരത്തിയതായി റിപ്പോർട്ട്

അതിർത്തിക്ക് സമീപമെത്തിയ പാകിസ്ഥാന്റെ നാല്  എഫ് 16 വിമാനങ്ങളെ വ്യോമസേന തുരത്തിയതായി റിപ്പോർട്ട്

news18

news18

ഇന്ത്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: പാകിസ്താന്റെ നാല് എഫ്16 പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നാല് എഫ്16 വിമാനങ്ങള്‍ പഞ്ചാബിലെ ഖേംകരണ്‍ മേഖലയ്ക്ക് സമീപമെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട്. 

    നിരീക്ഷണ ഡ്രോണുകളടക്കം ഘടിപ്പിച്ച പാക് വിമാനങ്ങളാണ് അതിർത്തിക്ക് സമീപമെത്തിയത്. പാക് വിമാനങ്ങളെ തുരത്താനായി ഇന്ത്യന്‍ വ്യോമസേന സുഖോയ് 30 എംകെഐ വിമാനങ്ങളും മിറാഷ്2000 വിമാനങ്ങളും രംഗത്തിറക്കിയതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങുകയായിരുന്നു. ഫെബ്രുവരി 26ലെ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു. പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.

    First published:

    Tags: Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rahul gandhi, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, പാകിസ്ഥാൻ, പുൽവാമ ഭീകരാക്രമണം