നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒറ്റയ്ക്ക് താമസിക്കുന്ന 71കാരന്റെ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായി പൊലീസെത്തി

  ഒറ്റയ്ക്ക് താമസിക്കുന്ന 71കാരന്റെ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായി പൊലീസെത്തി

  കരൺ പുരിയുടെ ഒരു ബന്ധു ട്വിറ്ററിൽ നടത്തിയ അപേക്ഷയെ തുടർന്നാണ് പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് പഞ്ച്കുള അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നൂപുർ ബിഷ്ണോയി പറഞ്ഞു.

  കരൺ പുരിയുടെ പിറന്നാളാഘോഷം

  കരൺ പുരിയുടെ പിറന്നാളാഘോഷം

  • News18
  • Last Updated :
  • Share this:
   പഞ്ച്കുള: ഏകാന്തതയിൽ അതും ലോക്ക്ഡൗൺ കാലത്ത് അങ്ങേയറ്റം ഒറ്റപ്പെട്ട് ഇരിക്കുമ്പോൾ ജന്മദിനം വന്നാൽ എന്തു ചെയ്യും. ഹരിയാനയിലെ പഞ്ച്കുളയിൽ സെക്ടർ 7ൽ താമസിക്കുന്ന കരൺ പുരിക്ക് 71 ആം പിറന്നാൾ ആയിരുന്നു. ചൊവ്വാഴ്ച ആയിരുന്നു കരൺ പുരിയുടെ പിറന്നാൾ. മക്കളെല്ലാം വിദേശത്താണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ കരൺ പുരി തനിച്ചാണ് താമസം. പക്ഷേ, പിറന്നാൾ ദിനത്തിൽ ഒറ്റപ്പെട്ട് പോകരുതെന്ന് ബന്ധുക്കൾ തീരുമാനിച്ചു. അതുകൊണ്ട് തന്നെ കുടുംബാംഗങ്ങളിൽ ഒരാൾ പഞ്ച്കുള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു.

   പൊലീസുകാർ ബന്ധുക്കളുടെ അപേക്ഷ ഇരുകൈയും നീട്ടി സ്വീകരിച്ചു. കേക്കും പിറന്നാൾ തൊപ്പിയുമായി പൊലീസ് കരൺ പുരിയുടെ പിറന്നാൾ ആഘോഷിക്കാനെത്തി. ഞായറാഴ്ചയാണ് കരൺ പുരിയുടെ ഒരു ബന്ധു ട്വീറ്റിൽ പഞ്ച്കുള പൊലീസിനോട് ഈ അഭ്യർത്ഥന നടത്തിയത്. മക്കളെല്ലാം വിദേശത്തായതിനാൽ കരൺ പുരി വീട്ടിൽ തനിച്ചാണെന്നും പിറന്നാൾ ആഘോഷിക്കണമെന്നും ആയിരുന്നു അപേക്ഷ.

   അതിന് മറുപടിയായി പിറന്നാൾ ആഘോഷിച്ച വീഡിയോയാണ് പഞ്ച്കുള പൊലീസ് നൽകിയത്. "ലോക്ക്ഡൗൺ കാലത്തെ പിറന്നാൾ പ്രത്യേകത നിറഞ്ഞതാണ്, സെക്ടർ ഏഴിൽ താമസിക്കുന്ന കരൺ പുരിക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ" - പഞ്ച്കുള പൊലീസ് കുറിച്ചു. സന്തോഷാശ്രുക്കളോടെയാണ് കരൺ പുരി കേക്ക് മുറിച്ചത്.

   കരൺ പുരിയുടെ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ച പഞ്ച്കുള പൊലീസ് ഒരു സംഘം പൊലീസുകാരെ കേക്കുമായി അയയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കേക്കും പിറന്നാൾ തൊപ്പിയുമായി പൊലീസ് സംഘമെത്തി. നിറഞ്ഞ കണ്ണുകളോടെ, ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും മക്കൾ വിദേശത്താണെന്നും ഈ സർപ്രൈസിന് പകരമായി എന്ത് നൽകുമെന്നും പറഞ്ഞുകൊണ്ടാണ്, പുരി കേക്ക് മുറിച്ചത്.

   അതേസമയം, കരൺ പുരിയുടെ ഒരു ബന്ധു ട്വിറ്ററിൽ നടത്തിയ അപേക്ഷയെ തുടർന്നാണ് പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് പഞ്ച്കുള അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നൂപുർ ബിഷ്ണോയി പറഞ്ഞു.

   You may also like:കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]
   Published by:Joys Joy
   First published:
   )}