നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • റിലയൻസ് ജിയോയ്ക്ക് ഇന്‍റർകണക്ഷൻ പോയിന്‍റുകൾ അനുവദിച്ചില്ല; എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർക്ക് 3050 കോടി പിഴ ചുമത്തി പാനൽ

  റിലയൻസ് ജിയോയ്ക്ക് ഇന്‍റർകണക്ഷൻ പോയിന്‍റുകൾ അനുവദിച്ചില്ല; എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർക്ക് 3050 കോടി പിഴ ചുമത്തി പാനൽ

  എയർടെല്ലിനും വോഡഫോണിനും 1050 രൂപ വീതവും ഐഡിയയ്ക്ക് 950 കോടി രൂപ വീതവുമാണ് പിഴ ഈടാക്കിയത്.

  എയർടെൽ

  എയർടെൽ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ കമ്പനികൾക്ക് 3050 കോടി രൂപയുടെ പിഴ ചുമത്തി ടെലകോം ഡിപ്പാർട്മെന്‍റിന്‍റെ അപെക്സ് ഡിസിഷൻ മേക്കിംഗ് ബോഡിയായ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ (ഡി സി സി). റിലയൻസ് ജിയോയ്ക്ക് ഇന്‍റർകണക്ഷൻ പോയിന്‍റ്സ് അനുവദിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.

   "എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർക്ക് ട്രായി ഈടാക്കിയ പിഴ ഡി സി സി അംഗീകരിച്ചു." ടെലകോം സെക്രട്ടറി അരുണ സുന്ദർരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റിലയൻസ് ജിയോയ്ക്ക് ഇന്‍റർ കണക്റ്റിവിറ്റി നൽകാത്തതിനാൽ 2016 ഒക്ടോബറിൽ എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർക്ക് 3050 കോടി രൂപയുടെ പിഴ ചുമത്താൻ ട്രായി ശുപാർശ ചെയ്തിരുന്നു.

   എയർടെല്ലിനും വോഡഫോണിനും 1050 രൂപ വീതവും ഐഡിയയ്ക്ക് 950 കോടി രൂപ വീതവുമാണ് പിഴ ഈടാക്കിയത്. അതിനു ശേഷം വോഡഫോണും ഐഡിയയും ലയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഐഡിയയുടെയും വോഡഫോണിന്‍റെയും പിഴ ഒരുമിച്ച അടയ്ക്കണം.

   വെല്ലുവിളിക്ക് പിന്നാലെ തിരിച്ചടി: നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെ അനുകൂലിച്ച് 2 ബിജെപി എംഎല്‍എമാര്‍

   2016 സെപ്റ്റംബർ അഞ്ചിനു സേവനം ആരംഭിച്ച റിലയൻസ് ജിയോ ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ട്രായിയെ സമീപിക്കുകയായിരുന്നു.

   First published:
   )}