ചെന്നൈ: ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന വാദം തെറ്റാണെന്നും ഹിന്ദി സംസാരിക്കുന്നവര്‍ പാനി പൂരി വില്‍ക്കുകയാണെന്ന പരിഹാസവുമായി തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് മന്ത്രി.
സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഏതു ഭാഷയും പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഹിന്ദി ഉള്‍പ്പെടെയുള്ള മറ്റ് ഭാഷകള്‍ക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഹിന്ദി പഠിച്ചാല്‍ ഒരാള്‍ക്കു ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു. നിങ്ങള്‍ക്കു ജോലി കിട്ടുന്നുണ്ടോ? കോയമ്പത്തൂരില്‍ പോയി നോക്കൂ. ഹിന്ദിക്കാര് അവിടെ പാനി പൂരി വില്‍ക്കുകയാണ്. അവര്‍ പാനി പൂരി കടകള്‍ നടത്തുകയാണ്' പൊന്മുടി പറഞ്ഞു.
തമിഴ്നാടിന് തനതായ ഒരു വിദ്യാഭ്യാസരീതിയുണ്ടെന്നും മെച്ചപ്പെട്ട പുതിയ വിദ്യാഭ്യാസ നയങ്ങള്‍ കൂടി ഇപ്പോള്‍ പിന്തുടരുന്നുണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടുിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍.രവി, ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.