• HOME
 • »
 • NEWS
 • »
 • india
 • »
 • AIADMK | ബിജെപിയോട് ചേർന്നു നിൽക്കുമോ ഒ പന്നീർസെൽവം?

AIADMK | ബിജെപിയോട് ചേർന്നു നിൽക്കുമോ ഒ പന്നീർസെൽവം?

അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിനു പിന്നാലെ എടപ്പാടി പളനിസ്വാമി (EPS) പക്ഷം പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.

 • Last Updated :
 • Share this:
  എഐഎഡിഎംകെയുടെ (AIADMK) വിമത ക്യാമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും (Narendra Modi) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും (Amit Shah) കൂറ്റൻ ഹോർഡിങ്ങുകൾ ശ്രദ്ധ നേടുന്നു. വിമത എഐഎഡിഎംകെ നേതാവ് ഒ പന്നീർശെൽവത്തിന്റെ (O Panneerselvam) ക്യാമ്പാണ് മോദിയുടെയും ഷായുടെയും ഹോർഡിംഗ് സ്ഥാപിച്ചത്. മോദിയും ഷായും ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്ന ചിത്രമാണ് ഹോർഡിങ്ങിലുള്ളത്. പനീർശെൽവത്തിന്റെ പുഞ്ചിരിച്ചു കൊണ്ടുള്ള ഒരു ചിത്രവും മധ്യഭാ​ഗത്തായി സ്ഥാപിച്ചിട്ടുണ്ട്.

  പാർട്ടിയിലെ വിവിധ തസ്തികകളിലേക്ക് ഒപിഎസ് വിഭാ​ഗം പുതിയ നിയമനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഡിഎംകെ സ്ഥാപകനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ സി എൻ അണ്ണാദുരൈയുടെ പ്രതിമയിൽ പുതിയ ഭാരവാഹികൾ ഹാരമണിയിച്ചത് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഒരു ക്രെയിനിലാണ് ഭീമാകാരമായ ഹാരം കൊണ്ടുവന്നത്.

  മോദിയുടെയും അമിത് ഷായുടെയും ഹോർഡിങ്ങുകൾ സ്ഥാപിച്ചത് തമിഴ്നാട്ടിലെ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും, എഐഎഡിഎംകെയിൽ പനീർശെൽവത്തിന് നഷ്ടപ്പെട്ട പ്രാധാന്യം വീണ്ടെടുക്കാൻ ഒപിഎസ് ക്യാമ്പ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പ്രമുഖ ദേശീയ നേതാക്കളുമായി സമാനതയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് കൂടുതൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്റെ ഭാ​ഗമാണെന്നും അവർ പറയുന്നു.

  എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും വിമത നേതാവായ ഒ പനീർ ശെൽവവും മോദിയുമായും ഷായുമായും മികച്ച സൗഹൃദം പുലർത്തുന്നവരാണ്. വ്യാഴാഴ്ച നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

  അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിനു പിന്നാലെ എടപ്പാടി പളനിസ്വാമി (EPS) പക്ഷം പാര്‍ട്ടി പിടിച്ചെടുത്തിരുന്നു. പാര്‍ട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെ പുറത്താക്കുകയാണ് ചെയ്തത്. ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു പ്രത്യേക പ്രമേയത്തിലൂടെ പനീര്‍ശെല്‍വത്തെ പുറത്താക്കിയത്.

  പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍. 2500 പേര്‍ വരുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസിനെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. അതിനു മുൻപു വരെ പാര്‍ട്ടി കോ--ഓർഡിനേറ്ററായി പനീര്‍ശെല്‍വവും ജോയിന്റ് കോഓര്‍ഡിനേറ്ററായി പളനിസ്വാമിയും തുടര്‍ന്നുവരികയായിരുന്നു. പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നില്ല.

  നാല് മാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനും യോ​ഗം തീരുമാനിച്ചിരുന്നു. യോഗം തുടങ്ങിയതുതന്നെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയോടെയായിരുന്നു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 'ശാന്തനായ വ്യക്തി' എന്ന പുറത്ത് അറിയപ്പെടുന്ന പനീർശെൽവം തികച്ചും 'ക്രൂരൻ' ആണെന്ന് ജനറൽ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുതിർന്ന നേതാവ് നത്തം വിശ്വനാഥൻ ആരോപിച്ചിരുന്നു.
  Published by:Arun krishna
  First published: