ന്യൂഡൽഹി: കൊറോണ വൈറസ് ചൈനയിലെ ആരോഗ്യമേഖലയെ മാത്രമല്ല ഉല്പാദനമേഖലയെയും തകർത്തു. മരുന്ന് ഉല്പാദന മേഖലയിലും മൊബൈൽ ഫോൺ ഉല്പാദന മേഖലയിലുമാണ് ചൈനയ്ക്ക് വൻ തിരിച്ചടികൾ ഉണ്ടായിരിക്കുന്നത്. വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നീണ്ടു നിൽക്കുന്നതാണ് ഉല്പാദനമേഖലയെ ബാധിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരി മരുന്നായ പാരസെറ്റാമോളിന്റെ വില ഇന്ത്യയിൽ 40ശതമാനമാണ് ഉയർന്നത്. അതേസമയം, ബാക്ടീരിയൽ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആയ അസിത്രോമിസിന്റെ വില 70ശതമാനം ഉയർന്നുവെന്ന് സിഡസ് കാഡില ചെയർമാൻ പങ്കജ് ആർ പട്ടേൽ പറഞ്ഞു.
1700ലധികം ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തിന്റെ ഭീഷണി ഉയർത്തുകയും ചെയ്തിരിക്കുകയാണ്. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ചില ഘടകങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് പട്ടേൽ പറയുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്ന രാജ്യമായ ഇന്ത്യ 80ശതമാനവും അസംസ്കൃത വസ്തുക്കളായി ചൈനയെ ആണ് ആശ്രയിക്കുന്നത്. ഫാർമ മേഖല
യുഎസ് മാർക്കറ്റിനെ പരിപാലിക്കുന്ന എല്ലാ നിർമ്മാണ സൈറ്റുകളിൽ ഏകദേശം 12 ശതമാനവും ഉള്ള ഇന്ത്യ, എപിഐ ആവശ്യകതയുടെ 80% വരെ ചൈനയെ ആശ്രയിക്കുന്നു. ചൈനയുടെ ഉൽപാദന താൽക്കാലികമായി നിർത്തിയ ഒരേയൊരു മേഖല ഫാർമയല്ല. മൊബൈൽ ഫോൺ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.