നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സർജിക്കൽ സ്ട്രൈക്ക് കാലത്ത് പിറന്ന അവന് മാതാപിതാക്കൾ പേരിട്ടു, 'മിറാഷ്'

  സർജിക്കൽ സ്ട്രൈക്ക് കാലത്ത് പിറന്ന അവന് മാതാപിതാക്കൾ പേരിട്ടു, 'മിറാഷ്'

  അജ്മീരിലെ ഈ ദമ്പതികൾ തങ്ങൾക്ക് പുതിയതായി ജനിച്ച കുട്ടിക്ക് മിറാഷ് എന്ന് പേരിട്ടു

  • Share this:
   അജ്മീർ: പുൽവാമ ഭീകരാക്രമണത്തിന് മറുപടി നൽകിയ ദിവസമായിരുന്നു ചൊവ്വാഴ്ച. പാകിസ്ഥാനിലെ ബാലകോട്ടിൽ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദി ക്യാമ്പുകൾ ചൊവ്വാഴ്ച പുലർച്ചെയാണ് ഇന്ത്യ ആക്രമിച്ചത്. ബാലകോടിലെ ഭീകര ക്യാമ്പുകൾക്ക് മുകളിൽ 1000 കിലോ ലേസർ നിയന്ത്രിത ബോംബ് വർഷിച്ചത് ഇന്ത്യയുടെ മിറാഷ് 2000 പോർ വിമാനങ്ങൾ ആയിരുന്നു.

   കഴിഞ്ഞദിവസം വാർത്തകളിലെ താരവും മിറാഷ് ആയിരുന്നു. അതുകൊണ്ടാണ്, അജ്മീരിലെ ഈ ദമ്പതികൾ തങ്ങൾക്ക് പുതിയതായി ജനിച്ച കുട്ടിക്ക് മിറാഷ് എന്ന് പേരിട്ടതും. അജ്മീരിലെ എസ് എസ് റാത്തോർ ആണ് തങ്ങളുടെ നവജാത ശിശുവിന് മിറാഷ് റാത്തോർ എന്ന് പേരിട്ടത്. ബാലകോട്ടിലെ ഭീകരവാദി ക്യാമ്പുകൾ മിറാഷ് 2000 യുദ്ധവിമാനം തകർത്തതിന്‍റെ സ്മരണയ്ക്കാണ് മകന് ഈ പേര് നൽകിയത്. മകൻ വളർന്നു വലുതാകുമ്പോൾ അവൻ സുരക്ഷാസേനയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാത്തോർ പറഞ്ഞതായി വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

   രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത് കാര്‍ഗിലില്‍ എടുത്ത 'വജ്രാ'യുധം; എന്താണ് മിറാഷ് 2000?

   റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡെസാള്‍ട്ട് ഏവിയേഷന്റെ ലൈസന്‍സില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് മിറാഷ് നിര്‍മ്മിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും ആക്രമണകാരിയായ മിറാഷ് -2000 1985 ലാണ് കമ്മീഷന്‍ ചെയ്തത്.

   First published: