നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • National School of Drama | പരേഷ് റാവൽ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പുതിയ ചെയര്‍മാൻ

  National School of Drama | പരേഷ് റാവൽ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പുതിയ ചെയര്‍മാൻ

  2014ൽ പത്മശ്രീ ലഭിച്ച പരേഷ് അതേ വർഷം അഹമ്മദാബാദ് ഈസ്റ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭാംഗമായി .

  Paresh Rawal

  Paresh Rawal

  • Share this:
   ന്യൂഡൽഹി: പ്രശസ്ത അഭിനേതാവായ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയര്‍മാനായി രാഷ്ട്രപതി ശ്രി രാംനാഥ് കോവിന്ദ് നിയമിച്ചു. കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ ശ്രീ പരേഷ് റാവലിനെ അഭിനന്ദിച്ചു.

   പരേഷ് റാവലിന്‍റെ പ്രതിഭ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും കലാകാരൻമാർക്കും ഗുണകരമാകുകയും ചെയ്യുമെന്ന് ടൂറിസം വകുപ്പ് സഹമന്ത്രി പറഞ്ഞു. നാലുവര്‍ഷത്തേയ്ക്കാണ് പരേഷ്‌ റാവലിനെ എന്‍.എസ്.ഡി സൊസൈറ്റിയുടെ ചെയര്‍മാന്‍ തസ്തികയില്‍ നിയമിച്ചിരിക്കുന്നത്.

   മൂന്നു പതിറ്റാണ്ടായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന റാവൽ 1984 ൽ ഗുജറാത്തി ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. 1980 - 90 എൽ വില്ലൻ റോളുകളിൽ അഭിനയിച്ച പരേഷ് 2000ത്തിന് ശേഷം ഹാസ്യ വേഷങ്ങളിൽ ശ്രദ്ധേയനായി. 1994ൽ മികച്ച സ്വഭാവ നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2014ൽ പത്മശ്രീ ലഭിച്ച പരേഷ് അതേ വർഷം അഹമ്മദാബാദ് ഈസ്റ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭാംഗമായി .

   1959ല്‍ സ്ഥാപിതമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌ക്കാരിക മന്ത്രാലയം പൂര്‍ണ്ണമായും സാമ്പത്തിക സഹായം ചെയ്യുന്ന ഒരു സ്വയംഭരണ സംഘടനയാണ്. ലോകത്തെ ആദ്യത്തെ തിയേറ്റര്‍ പരിശീല സ്ഥാപനങ്ങളില്‍ ഒന്നായ എന്‍.എസ്.ഡിയുടെ പ്രാരംഭം സംഗീതനാടക അക്കാദമിയുടെ കീഴിലായിരുന്നു, 1975ല്‍ ഇത് ഒരു സ്വതന്ത്ര്യ സ്ഥാപനമായി മാറി.
   You may also like:വീടിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ; അകത്ത് ചോറൂണ്; സുഹൃത്തിന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ [NEWS]Karipur Crash | കരിപ്പൂർ റൺവേ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും​ [NEWS] ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന [NEWS]
   തീയേറ്ററിന്റെ വിവിധ വശങ്ങളില്‍ ഇവിടെ 3 വര്‍ഷത്തെ പൂര്‍ണ്ണ സമയ റസിഡന്‍ഷ്യല്‍ പരിശിലന പരിപാടികളാണ് വാഗ്ദാനം ചെയ്യുന്നത്.
   Published by:Anuraj GR
   First published: