പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള നിർദേശങ്ങൾ പുറത്ത്. ഓൺലൈനായുള്ള ഉപന്യാസ മത്സരത്തിലൂടെയാണ് പരീക്ഷ പേ ചർച്ചയിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. ഭയരഹിതമായി പരീക്ഷയെ സമീപിക്കുന്നതിനാണ് പ്രധാനമന്ത്രി മുൻകൈയെടുത്ത് വിദ്യാർഥികൾക്കായി പരീക്ഷ പേ ചർച്ച സംഘടിപ്പിക്കുന്നത്. ഇതിനുള്ള ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആറാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ദൂരദർശൻ(ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ) കാണാനും റേഡിയോ ചാനലുകളിൽ (ഓൾ ഇന്ത്യ റേഡിയോ മീഡിയം വേവ്, ഓൾ ഇന്ത്യ റേഡിയോ എഫ്എം ചാനൽ) എന്നിവയുടെ പ്രക്ഷേപണം കേൾക്കാനും നിർദേശമുണ്ട്.
ഓൺലൈനായി മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി താഴെ പറയുന്ന വിഷയങ്ങളാണ് നൽകിയിട്ടുള്ളത്കൃതജ്ഞത വലുതാണ്: ഒരു വിദ്യാർത്ഥി അവന്റെ/ അവളുടെ പഠനവുമായി ബന്ധപ്പെട്ട യാത്രയിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് കരുതുന്ന ആളുകളെക്കുറിച്ചുള്ള ഒരു ഹ്രസ്വ എഴുത്ത്. അവൻ / അവൾ അവരോട് നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരാമർശിക്കുന്നത്.
നിങ്ങളുടെ ആഗ്രഹങ്ങളെ ആശ്രയിച്ചാണ് നിങ്ങളുടെ ഭാവി: ഒരു വിദ്യാർഥിയുടെ ലക്ഷ്യങ്ങളും കരിയർ സംബന്ധമായ ആഗ്രഹങ്ങളും വ്യക്തമാക്കുന്ന ചെറു രചന.
പരീക്ഷകളെ പരിശോധിക്കുമ്പോൾ: പരീക്ഷ സമ്പ്രദായത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ അഭിപ്രായവും അനുയോജ്യമെന്ന് കരുതുന്ന പരീക്ഷ സമ്പ്രദായത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും.
ഞങ്ങളുടെ കടമകൾ: പൗരന്മാരുടെ കടമകളെക്കുറിച്ചും കൂടുതൽ ഉത്തരവാദിത്തമുള്ള പൗരന്മാരാകാൻ എല്ലാവരെയും എങ്ങനെ പ്രചോദിപ്പിക്കാമെന്നും എന്നതിനെക്കുറിച്ച് എഴുതുക.
പഠനത്തിന് പുറമെ വിദ്യാർഥികളുടെ സമതുലിതമായ പ്രവർത്തനങ്ങളെക്കുറിച്ചും എഴുതുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.