ന്യൂഡൽഹി: പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരീക്ഷ പേ ചർച്ചയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ന്യൂഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ ജനുവരി 20നാണ് പരീക്ഷ പേ ചർച്ച നടക്കുന്നത്. പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി പെയിന്‍റിംഗ്, പോസ്റ്റർ എക്സിബിഷനും സംഘടിപ്പിക്കും.
വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയായിരിക്കും പരിപാടി. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ തന്നെ ആയിരിക്കും മോഡറേറ്റർമാർ. കേന്ദ്രീയ വിദ്യാലയിൽ നിന്നുള്ള നാല് വിദ്യാർഥികൾ ഇത്തവണ പരിപാടിക്ക് അവതതാരകരാകും. കഴിഞ്ഞവർഷം കേന്ദ്രീയ വിദ്യാലയ സംഘടിപ്പിച്ച എക് ഭാരത്, ശ്രേഷ്ഠ് ഭാരത് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്നായിരിക്കും അവതാരകരെ തിരഞ്ഞെടുക്കുക. ഇതിൽ രണ്ടുപേർ പെൺകുട്ടികളും രണ്ടുപേർ ആൺകുട്ടികളും ആയിരിക്കും.
Pariksha Pe Charcha-2020 | പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി പെയിന്‍റിംഗ്, പോസ്റ്റർ എക്സിബിഷൻ
സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ പരീക്ഷ പേ ചർച്ചയുടെ ആദ്യ എഡിഷൻ 2018 ഫെബ്രുവരി 16ന് ആയിരുന്നു സംഘടിപ്പിച്ചത്. രണ്ടാമത്തെ എഡിഷൻ 2019 ജനുവരി 29ന് ഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ ആയിരുന്നു സംഘടിപ്പിച്ചത്.
കഴിഞ്ഞവർഷം 8.5 കോടിയിൽ അധികം വിദ്യാർഥികൾ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും പരിപാടി കാണുകയും കേൾക്കുകയും ചെയ്തു. ട്വിറ്ററിൽ പരീക്ഷ പേ ചർച്ച ട്രെൻഡിംഗ് ആകുകയും ചെയ്തു. യു ട്യൂബിലും ഫേസ്ബുക്ക് ലൈവിലും ഈ പരിപാടി വ്യാപകമായി കാണുകയും ചെയ്തിരുന്നു. വിദേശത്തുള്ള ഇന്ത്യൻ സമൂഹവും കഴിഞ്ഞവർഷം പരിപാടിക്ക് പിന്തുണയുമായി എത്തി. കഴിഞ്ഞ രണ്ടു തവണത്തേതിനും വ്യത്യസ്തമായി ഇത്തവണ പ്രധാനമന്ത്രി 2000 കുട്ടികളുമായി നേരിട്ട് സംവദിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra Modhi, Narendra modi, Pariksha pe charcha, PM Modi Pariksha pe Charcha, Prime Minister, Prime Minister Narendra Modhi