ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ആവശ്യപ്പെട്ടത് കയ്യാങ്കളിയിൽ കലാശിച്ചു. ബഹളത്തിനിടെ വനിതാ അംഗങ്ങളായ രമ്യ ഹരിദാസിനെയും ജ്യോതിമണിയെയും മർദ്ദിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ബഹളം ശക്തമായതോടെ പാർലമെന്റിലെ ഇരുസഭകളും രണ്ടു മണി വരെ നിർത്തിവച്ചു.
ഇതിനിടെ പ്രതിഷേധവുമായി പ്ലക്കാര്‍ഡുയര്‍ത്തി നടുത്തളത്തിലിറങ്ങിയ ടി എന്‍ പ്രതാപനെയും ഹൈബി ഈഡനെയും ലോക്സഭയില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല മാര്‍ഷല്‍മാര്‍ക്ക് നിര്‍ദേശം നല്കി.
നടുത്തളത്തിൽ പ്രതിഷേധിക്കുന്നതിനിടെയാണ് വനിതാ എം.പിമാരെ മർദ്ദിച്ചതെന്ന് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി ആരോപിച്ചു.
Delhi: Congress Interim President Sonia Gandhi leads party's protest in Parliament premises over Maharashtra government formation issue. pic.twitter.com/B98L3uHqq0
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.