• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വർഷകാല സമ്മേളനം: കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം വൈകിട്ട്


Updated: July 16, 2018, 9:41 AM IST
വർഷകാല സമ്മേളനം: കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം വൈകിട്ട്

Updated: July 16, 2018, 9:41 AM IST
ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് അടക്കം പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തിങ്കളാഴ്ച വൈകിട്ട് ചേരും. വർഷകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാൻ ഇരിക്കെ കോൺഗ്രസ്‌ ആണ് യോഗം വിളിച്ചത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാരിനെ പ്രതിരോധത്തിൽ ആകാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകാനാണ് യോഗം എങ്കിലും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി ആരാകണം എന്നതിനെ കുറിച്ചാകും മുഖ്യ ചർച്ച. ഉപാധ്യക്ഷ സ്ഥാനം മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് വിട്ടു നൽകാൻ തയാറാണെന്ന് കോൺഗ്രസ്‌ വ്യതമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നീ കക്ഷികളിൽ നിന്നാകും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി.

തൃണമൂൽ കോൺഗ്രസിൽ നിന്നാണ് സ്ഥാനാർഥി എങ്കിൽ സുഖേന്ദു ശേഖർ റോയ് സ്ഥാനാർഥിയാകും. എന്നാൽ തൃണമൂൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനോട് ഇടതു പാർട്ടികൾക്ക് വിയോജിപ്പുണ്ട്. സഭയിൽ ഭൂരിപക്ഷം ഇല്ലാത്ത സർക്കാരാകട്ടെ ആർക്കും ഇതുവരെ പരസ്യമായി പിന്തുണ പ്രഖ്യാപിക്കാതെ ബി.ജെ.ഡിയെ ഒപ്പം നിർത്താൻ ആണ് ശ്രമിക്കുന്നത്. അകാലിദൾ നേതാവ് നരേഷ് അഗർവാളിന്റെ പേരും ചർച്ചകളിൽ സജീവം.

രാജ്യസഭാ ഉപാധ്യക്ഷൻ ആയിരുന്ന പിജെ കുര്യന്റെ കാലാവധി കഴിഞ്ഞ ഒന്നാം തീയതി അവസാനിച്ചിരുന്നു. ഉപാധ്യക്ഷ തെരെഞ്ഞെടുപ്പിനു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, ബാങ്ക് തട്ടിപ്പ്, സ്ത്രീ സുരക്ഷാ തുടങ്ങിയ വിഷയങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളും ചർച്ച ചെയ്യും

 
First published: July 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍