• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അരങ്ങൊഴിഞ്ഞത് ആറ് പതിറ്റാണ്ട് നീണ്ട അധികാരം രാഷ്ട്രീയം


Updated: August 7, 2018, 9:10 PM IST
അരങ്ങൊഴിഞ്ഞത് ആറ് പതിറ്റാണ്ട് നീണ്ട അധികാരം രാഷ്ട്രീയം

Updated: August 7, 2018, 9:10 PM IST
ആറു പതിറ്റാണ്ട് നീണ്ട സുദീർഘമായ പാർലമെന്ററി രാഷ്ട്രീയ ജീവിതം മുത്തുവേൽ കരുണാനിധിക്കുണ്ട്. 1957 ൽ ആദ്യമായി നിയമസഭയിലെത്തിയ കരുണാനിധിയുടെ ജീവിതം തമിഴ്നാടിന്റെ പാർലമെന്ററി ജനാധിപത്യ ചരിത്രം തന്നെയാണ്.

1957ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്ന് കരുണാനിധി ആദ്യമായി തമിഴ്നാട് നിയമസഭയില്‍ എത്തി‌. 1962-ല്‍ തഞ്ചാവൂരിലേക്ക് ചുവടുമാറ്റം. സാക്ഷാല്‍ അണ്ണാദുരൈ പരാജയത്തിന്റെ രുചിയറിഞ്ഞെ തെരഞ്ഞെടുപ്പിലും കരുണാനിധി ജയിച്ചു കയറി. 1961ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം തൊട്ടടുത്ത വർഷം പ്രതിപക്ഷ ഉപനേതാവായി. 1967ല്‍ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രി. 1969ല്‍ അണ്ണാദുരൈയുടെ മരണത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി. അണ്ണാദൂരൈ മരിക്കുമ്പോൾ ഡിഎംകെയിൽ വി ആർ നെടുഞ്ചെഴിയനായിരുന്നു രണ്ടാമനെങ്കിലും കരുണാനിധി മുഖ്യമന്ത്രിയായി. കൃത്യം അരനൂറ്റാണ്ട് മുമ്പ് ആ ദിനം തമിഴ്നാട്ടിലെ അധികാര രാഷ്ട്രീയത്തിലെ കരുണാനിധി യുഗം ഉദ്ഘാടനം ചെയ്യപ്പെട്ടു. പിന്നീട് അന്ന് കൂടെ നിന്ന എംജിആറുമായി ഏറ്റുമുട്ടൽ.

ഡിഎംകെയിൽ നിന്ന് പുറത്തായ എം.ജി.ആർ. അണ്ണാ ഡി.എം.കെ.യുണ്ടാക്കിയപ്പോൾ 12 വർഷം മുഖ്യമന്ത്രിപദത്തിന് പുറത്ത് നിൽക്കേണ്ടി വന്നു കരുണാനിധിക്ക്. ആ കാലം അധികാര രാഷ്ട്രീയത്തിൽ എംജിആറിന്‍റെ പ്രഭയില്‍ കരുണാനിധി മങ്ങി. 89-ല്‍ ജയലളിതയും എം.ജി.ആറിന്റെ ഭാര്യ ജാനകിയും ഇരുചേരികളിലായി അണ്ണാ ഡി.എം.കെ. പിളര്‍ന്നപ്പോള്‍ വീണ്ടും കരുണാനിധി മുഖ്യമന്ത്രിയായി.

1996ൽ കരുണാനിധി വീണ്ടും മുഖ്യമന്ത്രി. 2001ലെ നിയമാസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേതൃത്വം നല്‍കിയ എഐഎഡിഎംകെയോട് പരാജയം. 2006ല്‍ ജയലളിതയെ തോല്‍പ്പിച്ച് കരുണാനിധി വീണ്ടും മിന്നൽപ്പിണറായി. കലൈഞ്ജർ മുത്തുവേല്‍ കരുണാനിധി അന്ന് അഞ്ചാമതും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി.
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍