• HOME
  • »
  • NEWS
  • »
  • india
  • »
  • ഗ്ലാമർ താരങ്ങളെ അണിനിരത്തി ബംഗാളിൽ BJP; പുതിയതായി പാർട്ടിയിൽ എത്തിയത് 12 ബംഗാളി താരങ്ങൾ

ഗ്ലാമർ താരങ്ങളെ അണിനിരത്തി ബംഗാളിൽ BJP; പുതിയതായി പാർട്ടിയിൽ എത്തിയത് 12 ബംഗാളി താരങ്ങൾ

ബിജെപിയിൽ അംഗത്വം എടുക്കുന്ന ചടങ്ങിൽ ദിലിപ് ഘോഷ് തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചു

താരങ്ങൾ ബി ജെ പി അംഗത്വം എടുത്തതിനു ശേഷം

താരങ്ങൾ ബി ജെ പി അംഗത്വം എടുത്തതിനു ശേഷം

  • News18
  • Last Updated :
  • Share this:
    കൊൽക്കത്ത: പശ്ചിമബംഗാളിൽ പാർട്ടിയുടെ ഗ്ലാമർ വർദ്ധിപ്പിച്ച് ബി ജെ പി. പർണോ മിത്ര ഉൾപ്പെടെ 12 ബംഗാളി സിനിമാതാരങ്ങളാണ് ഇന്ന് ബി ജെ പിയിൽ ചേർന്നത്. മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു സിനിമാതാരങ്ങൾ ബി ജെ പിയിൽ അംഗത്വം എടുത്തത്. പശ്ചിമ ബംഗാൾ ബിജെപി തലവൻ ദിലിപ് ഘോഷ്, മുതിർന്ന നേതാവ് മുകുൾ റോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

    ബിജെപിയിൽ അംഗത്വം എടുക്കുന്ന ചടങ്ങിൽ ദിലിപ് ഘോഷ് തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചു. ബി ജെ പിയിൽ ചേരുന്നവരെ തൃണമൂൽ ഉപദ്രവിക്കുകയാണെന്നും ദിലിപ് ഘോഷ് പറഞ്ഞു. അതുകൊണ്ടാണ് ബംഗാളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ ബിജെപിയിൽ അംഗത്വം എടുക്കുമ്പോൾ ചടങ്ങുകൾ സംസ്ഥാനത്തിന് പുറത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി ജെ പിയിൽ ചേരാൻ മനസ് കാണിച്ചത് ഈ താരങ്ങളുടെ ധൈര്യമാണെന്നും ദിലിപ് ഘോഷ് പറഞ്ഞു.

    ഞായറാഴ്ച വരെ മഴ തുടരും; ജില്ലകളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

    സംസ്ഥാനത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനത്തിലും നേതൃത്വത്തിലും ആകൃഷ്ടരാണെന്നും പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുള്ള ചടങ്ങിൽ അദ്ദേഹം പറഞ്ഞു. റിഷി കൗശിക്, കാഞ്ചന മൊയിത്ര, രുപാഞ്ജന മിത്ര, ബിശ്വജിത്ത് ഗാംഗുലി എന്നിവരാണ് പുതിയതായി ബി ജെ പിയിൽ അംഗത്വം എടുത്തവർ.

    ബി ജെ പി നേതാക്കളായ രാഹുൽ സിൻഹ, സംപിത് പാത്ര എന്നിവരും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു. ബി ജെ പിയിൽ ചേരാൻ വേണ്ടി രാജിവെച്ച് ടി എം സി കൗൺസിലർമാരെ തൃണമൂൽ ആവശ്യമില്ലാതെ പീഡിപ്പിക്കുകയാണെന്നും ദിലിപ് ഘോഷ് ആരോപിച്ചു.

    First published: