• HOME
  • »
  • NEWS
  • »
  • india
  • »
  • Bengal SSC Scam | അധ്യാപക നിയമന അഴിമതി: പാർത്ഥ ചാറ്റർജിയും അർപ്പിതയും ഓഗസ്റ്റ് 5 വരെ ഇ.ഡി. കസ്റ്റഡിയിൽ

Bengal SSC Scam | അധ്യാപക നിയമന അഴിമതി: പാർത്ഥ ചാറ്റർജിയും അർപ്പിതയും ഓഗസ്റ്റ് 5 വരെ ഇ.ഡി. കസ്റ്റഡിയിൽ

അർപിതയുടെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് 27.9 കോടി രൂപ പണമായും 4.3 കോടി രൂപ വിലമതിക്കുന്ന സ്വർണവും ഇഡി കണ്ടെടുത്തിരുന്നു. 50 കോടി മൂല്യമുള്ള മറ്റു സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു

  • Last Updated :
  • Share this:
    അധ്യാപക നിയമന അഴിമതി കേസിൽ (SSC Scam) അറസ്റ്റിലായ തൃണമൂൽ കോൺ​ഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയും (Partha Chatterjee) അദ്ദേഹത്തിന്റെ അടുത്ത സഹായിയായ അർപ്പിത മുഖർജിയും (Arpita Mukherjee) ഓഗസ്റ്റ് 5 വരെ ഇ.ഡി. കസ്റ്റഡിയിൽ തുടരും. ഇരുവരും സംയുക്തമായി വാങ്ങിയ ശാന്തിനികേതനിലെ സ്വത്ത് റെയ്ഡ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) ഉദ്യോഗസ്ഥർ. പശ്ചിമ മിഡ്‌നാപൂരിലെ പിംഗ്‌ലയിൽ പാർത്ഥ ചാറ്റർജിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലും റെയ്ഡ് നടക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

    ബംഗാൾ എസ്‌എസ്‌സി അഴിമതിയിൽ സംശയിക്കുന്ന ചാറ്റർജിയെയും സഹായി അർപ്പിത മുഖർജിയെയും10 ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലിന് ശേഷം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊൽക്കത്തയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കി.

    അർപിതയുടെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് 27.9 കോടി രൂപ പണമായും 4.3 കോടി രൂപ വിലമതിക്കുന്ന സ്വർണവും ഇഡി കണ്ടെടുത്തിരുന്നു. 50 കോടി മൂല്യമുള്ള മറ്റു സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.

    എന്നാൽ പിടിച്ചെടുത്ത പണത്തെക്കുറിച്ചോ വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ചോ തങ്ങൾക്ക് അറിവില്ലെന്നാണ് അർപിത മുഖർജിയും പാർത്ഥ ചാറ്റർജിയും പ്രതികരിച്ചത്. താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് പാർത്ഥ ചാറ്റർജി ആവർത്തിച്ചു പറയുകയും ചെയ്തു. അർപ്പിത അറിയാതെ അവരുടെ ഫ്ലാറ്റിൽ ആരോ പണം കൊണ്ടുവന്നു വെച്ചതായും ഇവർ പറഞ്ഞു.

    പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ വകുപ്പുകളിൽ പുതിയ മന്ത്രിമാരെ ചുമതലപ്പെടുത്തുകയും ചെയ്യും. ടിഎംസിയുടെ ജില്ലാ സംഘടനാ ചുമതലകൾ ലഭിച്ച വനിതാ നേതാക്കൾ ഉൾപ്പെടെ നിരവധി പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. ആറോളം മന്ത്രിമാർ പുറത്താകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഒഴിവാക്കപ്പെടുന്ന മന്ത്രിമാർക്ക് തൃണമൂൽ കോൺഗ്രസ് സംഘടനയിൽ കൂടുതൽ ചുമതലകൾ നൽകുമെന്നും പാർട്ടി അറിയിച്ചു.

    അധ്യാപക നിയമന അഴിമതിയിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി ബാനർജിക്ക് കത്തയച്ചിരുന്നു. സ്റ്റേറ്റ് ലെവൽ സെലക്ഷൻ ടെസ്റ്റ് (എസ്എൽഎസ്ടി) വഴിയുള്ള അധ്യാപക നിയമനത്തിലെ ക്രമക്കേടുകൾ പ്രധാൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. പശ്ചിമ ബംഗാളിലെ എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി.

    ചാറ്റർജിയെയും അർപ്പിതയെയും ഇഡി ഉദ്യോഗസ്ഥർ ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ചാറ്റർജിക്ക് നേരെ മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ ഷൂസ് എറിയാൻ ശ്രമിച്ചിരുന്നു. അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള രണ്ട് അപ്പാർട്ട്‌മെന്റുകളിൽ നിന്ന് 50 കോടിയോളം രൂപയും ആഭരണങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ശുഭ്ര ഘോരുയി എന്ന സ്ത്രീ ചാറ്റർജിക്കെതിരെ ചെരിപ്പെറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചത്.

    Summary: Partha Chatterjee, Aide Arpita Remanded in ED Custody Till 5 August
    Published by:user_57
    First published: