• HOME
  • »
  • NEWS
  • »
  • india
  • »
  • Partha Chatterjee | ആ പണം എന്റേതല്ല ​ഗൂഢാലോചന വൈകാതെ പുറത്തു വരും: പാര്‍ത്ഥ ചാറ്റര്‍ജി

Partha Chatterjee | ആ പണം എന്റേതല്ല ​ഗൂഢാലോചന വൈകാതെ പുറത്തു വരും: പാര്‍ത്ഥ ചാറ്റര്‍ജി

അർപ്പിത മുഖർജിയുടെ അപ്പാർട്ടുമെന്റുകളിൽ നിന്ന് 50 കോടിയോളം പണവും സ്വർണവും ഇഡി കണ്ടെത്തിയിരുന്നു.

  • Last Updated :
  • Share this:
    അദ്ധ്യാപക നിയമന അഴിമതിയുമായി (school job scam) ബന്ധപ്പെട്ട് ഫ്ലാറ്റില്‍ നിന്ന് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) കണ്ടെടുത്ത പണം തന്‍റേതല്ലെന്ന് പശ്ചിമ ബംഗാള്‍ മുന്‍ വ്യവസായ മന്ത്രിയും തൃണമൂല്‍ കോൺ​ഗ്രസ് നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജി (Partha Chatterjee). ഇതിനു പിന്നിലെ ​ഗൂഢാലോചന താമസിയാതെ പുറത്തു വരുമെന്നും പാർത്ഥ ചാറ്റർജി പറഞ്ഞു.

    ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 8 കോടി രൂപയാണ് ഇഡി കണ്ടുകെട്ടിയത്. വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ശനിയാഴ്ച മുഖർജിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ഏജൻസി ആരംഭിച്ചതിന് പിന്നാലെയായിരുന്നു പണം പിടിച്ചെടുത്തത്. ഇഡി കണ്ടെടുത്ത പണം തന്റേതല്ലെന്നും വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകവേ ചാറ്റർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, സമയമാകുമ്പോൾ അതു നിങ്ങൾ അറിയും എന്നായിരുന്നു മറുപടി. ഇത്തരം ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നും വൈദ്യപരിശോധനക്കു ശേഷം പാർത്ഥ ചാറ്റർജി ആവർത്തിച്ചു പറഞ്ഞു.

    read also: അധ്യാപക നിയമന അഴിമതി: പാർത്ഥ ചാറ്റർജിയും അർപ്പിതയും ഓഗസ്റ്റ് 5 വരെ ഇ.ഡി. കസ്റ്റഡിയിൽ

    അർപ്പിത മുഖർജിയുടെ അപ്പാർട്ടുമെന്റുകളിൽ നിന്ന് 50 കോടിയോളം പണവും സ്വർണവും ഇഡി കണ്ടെത്തിയിരുന്നു. കണ്ടെടുത്ത സ്വർണത്തിന്റെ മൂല്യം കണക്കു കൂട്ടേണ്ടതുമുണ്ട്. മുഖർജിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു. ഇവരുടെ കമ്പനികളുമായി ബന്ധപ്പെട്ട മറ്റു ബാങ്ക് അക്കൗണ്ടുകളും ഇഡി പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

    പാർത്ഥ ചാറ്റർജിയും അർപ്പിത മുഖർജിയും ഒരുമിച്ച് ബോൽപൂരിലെ ശാന്തിനികേതനിനടുത്തുള്ള ശ്യാംബതി മൗസയിൽ സ്ഥലം വാങ്ങിയതായും സിഎൻഎൻ-ന്യൂസ് 18 പരിശോധിച്ച രേഖകൾ വ്യക്തമാക്കുന്നു. 2012 ജനുവരി 20-നാണ് ഇവർ ഈ സ്ഥലം വാങ്ങിയത്. 'അപാ' എന്ന പേരിൽ, റസിഡൻഷ്യൽ ഫാംഹൗസ് ശൈലിയിലുള്ള ഒരു ഒറ്റനില കെട്ടിടവും ഈ സ്ഥലത്തുണ്ട്. അർപിതയുടെയും പാർത്ഥയുടെയും ബംഗ്ലാ അക്ഷരമാലയിലെ ആദ്യ രണ്ട് അക്ഷരങ്ങൾ ചേർത്താണ് ഇതിന് 'അപാ' എന്ന് പേരിട്ടിരിക്കുന്നത്. എന്നാൽ, ഈ സ്വത്ത് അർപ്പിത മുഖർജിയുടെ മാത്രം ഉടമസ്ഥതയിലുള്ളതാണെന്നാണ് സർക്കാർ രേഖകളിൽ പറയുന്നത്. പാർത്ഥ ചാറ്റർജിയും അർപ്പിത മുഖർജിയും ഇതു വരെ ഇവിടെയെത്തുന്നത് തങ്ങൾ കണ്ടിട്ടില്ലെന്ന് ഈ വസ്തുവിന്റെ നടത്തിപ്പുകാർ പറയുന്നു. ഇടയ്ക്കിടെ, ‌ഇരുവരുടെയും ചില ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ എത്താറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

    കണ്ടെടുത്ത പണത്തിന്റെ ഉടമ ആരാണെന്ന് പാർത്ഥ ചാറ്റർജി വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ''വീണ്ടെടുത്ത പണം പാർത്ഥ ചാറ്റർജിയുടേതല്ലെങ്കിൽ, അത് ആരുടേതാണ്? ഇതിനുത്തരം അദ്ദേഹം പറയണം. ഈ കൊള്ളയടിച്ച പണത്തിന്റെ ഉടമ ആരാണെന്ന് ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയണം'', ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ പറഞ്ഞു.
    Published by:Amal Surendran
    First published: