നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Rana Gurmit Singh Sodhi | 'നേതൃത്വം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പഞ്ചാബിനെ നശിപ്പിക്കുന്നു': കോൺഗ്രസിന് തിരിച്ചടിയായി സോധിയുടെ രാജി

  Rana Gurmit Singh Sodhi | 'നേതൃത്വം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പഞ്ചാബിനെ നശിപ്പിക്കുന്നു': കോൺഗ്രസിന് തിരിച്ചടിയായി സോധിയുടെ രാജി

  തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സോധി കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് ചുവട് മാറിയത്

  • Share this:
   ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി, പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും പാര്‍ട്ടി എംഎല്‍എയും മുന്‍ കായിക മന്ത്രിയുമായിരുന്ന റാണ ഗുര്‍മിത് സിങ് സോധി (Rana Gurmit Singh Sodhi) ബിജെപിയില്‍ (BJP) ചേര്‍ന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സോധി കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് ചുവട് മാറിയത്.

   സോധി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ വിശ്വസ്തനായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം അമരീന്ദര്‍ സിങ് (Captain Amarinder Singh ) മന്ത്രിസഭയുടെ ഭാഗമായിരുന്നു എങ്കിലും പുതിയ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

   പാര്‍ട്ടിയിലെ നിരന്തരമായ കലഹങ്ങളും ചേരിപ്പോരുകളും തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് സോധി രാജിക്കത്തില്‍ പറഞ്ഞു. 'ഇത് പാര്‍ട്ടിയെ നശിപ്പിക്കുക മാത്രമല്ല സംസ്ഥാനത്തിനും സര്‍ക്കാരിനും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് പാര്‍ട്ടി സംസ്ഥാനത്തിന്റെ സുരക്ഷയും സാമുദായിക സൗഹാര്‍ദ്ദവും അപകടത്തിലാക്കിയ സാഹചര്യത്തില്‍ എനിക്ക് ശ്വാസംമുട്ടലും നിസ്സഹായതയും അനുഭവപ്പെടുന്നു' അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച രാജികത്തില്‍ പറഞ്ഞു.

   ബിജെപിയില്‍ ചേരുന്നതിന് മുമ്പ്, പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കുന്നതായി സോധി കോണ്‍ഗ്രസിന് കത്തെഴുതിയിരുന്നു.

   പഞ്ചാബില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കുന്നതിനുപകരം, വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അതിര്‍ത്തി സംസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   1973 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ ഉള്ള 67 കാരനായ സോധി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2002 മുതൽ ഗുരു ഹർസഹായ് അസംബ്ലി സീറ്റിൽ നിന്ന് തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ സോധി വിജയിച്ചു. 2002ല്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2007, 2012, 2017 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയം നേടി.

   2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിക്കുന്നുണ്ടെന്നും പലരും പാര്‍ട്ടി വിട്ടെത്തുമെന്നുമുള്ള ക്യാപ്റ്റന്‍ അമരീന്ദറിന്റെ പ്രസ്താവനയ്ക്കിടയിലാണ് സോധിയുടെ നീക്കം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി ക്യാപ്റ്റന്‍ അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

   നേരത്തെ സിഎന്‍എന്‍ -ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി പ്രചാരണം നടത്തണമെന്നാണ് ആഗ്രഹം എന്ന് സിങ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് ശേഷം കോണ്‍ഗ്രസിനെ തുറന്ന് വിമര്‍ശിച്ച സിങ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും പറഞ്ഞു. 'കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ എനിക്ക് എളുപ്പമായിരിക്കും. പ്രധാനമന്ത്രി എനിക്കായി പ്രചാരണം നടത്തണമെന്നാണ് എന്റെ ആഗ്രഹം, സിഖുകാരുള്ള ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഞാന്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും''അദ്ദേഹം പറഞ്ഞു.
   Published by:Karthika M
   First published: