HOME » NEWS » India » PARTYS PERFORMANCE IN ASSEMBLY ELECTIONS DISAPPOINTING SAYS SONIA GANDHI

'നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകം'; സോണിയ ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നത് പാര്‍ട്ടിയില്‍ പുനഃക്രമീകരണത്തിന്റെ ആവശ്യകതയുണ്ടെന്നാണെന്ന് സോണിയ ഗാന്ധി പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 10, 2021, 2:14 PM IST
'നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകം'; സോണിയ ഗാന്ധി
സോണിയ ഗാന്ധി
  • Share this:
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകമാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. 'നമ്മള്‍ നേരിട്ട ഗുരുതരമായ തിരിച്ചടികള്‍ ശ്രദ്ധിണം. നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ നിരാശരാണ്. ഇത്തരം തിരിച്ചടികള്‍ക്ക് കാരണമായ എല്ലാ വശങ്ങളും പരിശോധിച്ച് വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു ചെറിയ ഗ്രൂപ്പിനെ രൂപീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'സോണിയ ഗാന്ധി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നത് പാര്‍ട്ടിയില്‍ പുനഃക്രമീകരണത്തിന്റെ ആവശ്യകതയുണ്ടെന്നാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുരപ്പിലെ പാര്‍ട്ടി പ്രകടനം നിരാശജനകമാണ്. ഇത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

Also Read-COVID 19| ലോക്ക്ഡൗണും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ ഏതൊക്കെ? എന്നുവരെ

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടി. ഇടതുപക്ഷവുമായി കൈകോര്‍ത്ത ബംഗാളില്‍ സഖ്യം പൂര്‍ണമായി പരാജയപ്പെട്ടു. ബിജെപി 77 സീറ്റുകള്‍ നേടുകയും തൃണമൂല്‍ 213 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുകയും ചെയ്തു. കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.

അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് 41 സീറ്റുകള്‍ മാത്രമാണ് നേടാന്‍ ആയത്. 99 സീറ്റുകള്‍ നേടി സിപിഎം അധികാരം നിലനിര്‍ത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ പാര്‍ട്ടി ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞു. മത്സരിച്ച 25 സീറ്റുകളില്‍ 18 എണ്ണം നേടി.

Also Read-അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കോവിഡ്

അതേസമയം പുതുച്ചേരിയില്‍ അധികാരത്തിലെത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. 30 സീറ്റുകളില്‍ എന്‍ആര്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം 16 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. എന്നാല്‍ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തയ്യറാടെക്കേണ്ടതുണ്ട്.

അതേസമയം പാര്‍ട്ടിയില്‍ തകര്‍ച്ചയെക്കുറിച്ച് ആശങ്ക അറിയിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. പുനഃസംഘന ആവശ്യമാണെന്നായിരുന്നു അവരുടെ പറഞ്ഞിരുന്നത്. അതേസമയം കോവിഡ് മൂന്നാം തരംഗത്തില്‍ സോണിയ ആശങ്ക പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ കേന്ദ്രം തയ്യറാകണമെന്ന് സോണിയ ആവശ്യപ്പെട്ടു.
Published by: Jayesh Krishnan
First published: May 10, 2021, 2:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories