നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക്ഡൗൺ: മെയ് 17വരെയുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി

  ലോക്ക്ഡൗൺ: മെയ് 17വരെയുള്ള പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി

  വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാർഥികള്‍ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

  train

  train

  • Share this:
   ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിന്‍ സേവനങ്ങള്‍ റദ്ദാക്കിയ നടപടി മെയ് 17 വരെ ദീര്‍ഘിപ്പിച്ചു. രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത്.

   അതേസമയം, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാർഥികള്‍ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

   BEST PERFORMING STORIES:മദ്യവില്‍പനശാലകള്‍ തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]

   ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും ഇത്. ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തുടരുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

   Published by:Rajesh V
   First published:
   )}