നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബെംഗളൂരു വിമാനത്താവളത്തില്‍ വെള്ളംകയറി; യാത്രക്കാര്‍ ടെര്‍മിനലിലെത്തിയത് ട്രാക്ടറില്‍; വീഡിയോ

  ബെംഗളൂരു വിമാനത്താവളത്തില്‍ വെള്ളംകയറി; യാത്രക്കാര്‍ ടെര്‍മിനലിലെത്തിയത് ട്രാക്ടറില്‍; വീഡിയോ

  വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വെള്ളം കയറിയതോടെയാണ് യാത്രക്കാര്‍ക്ക് ട്രാക്ടറിനെ ആശ്രയിക്കേണ്ടി വന്നത്.

  Image Twitter

  Image Twitter

  • Share this:
   ബെംഗളൂരു: കനത്ത മഴയില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ യാത്രക്കാര്‍ ടെര്‍മിനലില്‍ എത്തിയത് ട്രാക്ടറില്‍. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് വിമാനത്താവളത്തിന് സമീപത്തെ റോഡുകളില്‍ വെള്ളം നിറഞ്ഞത്. കെംബഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വെള്ളം കയറിയതോടെയാണ് യാത്രക്കാര്‍ക്ക് ട്രാക്ടറിനെ ആശ്രയിക്കേണ്ടി വന്നത്.

   കാറുകള്‍ വിമാനത്താവളത്തിലേക്ക് എത്താന്‍ കഴിയാതെ വന്നതോടെയാണ് യാത്രക്കാര്‍ ട്രാക്ടറുകളില്‍ ഇവിടേക്ക് എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള മിക്ക റോഡുകളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു.   വിമാനത്താലവളം ആരംഭിച്ച് ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സിഇഒ മനോജ് ഷണ്‍മുഖം പറഞ്ഞു. ടെര്‍മിലിലെ പിക് അപ്പ്, ഡ്രോപ്പ് ഇന്‍ പോയിന്റുകളില്‍ വെള്ളം കയറി.   കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകിയിരുന്നു. ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പുണെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.   അതേസമയം കര്‍ണാടകയില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും, മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}