HOME /NEWS /India / എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്

എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ വിമാനമാണ് ആകാശച്ചുഴയിൽപ്പെട്ടത്.

ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ വിമാനമാണ് ആകാശച്ചുഴയിൽപ്പെട്ടത്.

ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ വിമാനമാണ് ആകാശച്ചുഴയിൽപ്പെട്ടത്.

  • Share this:

    ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ വിമാനമാണ് ആകാശച്ചുഴയിൽപ്പെട്ടത്. ചൊവ്വാഴ്ചായായിരുന്നു സംഭവം. ആരുടേയും പരിക്ക് സാരമുള്ളതല്ല.

    ഏഴു യാത്രക്കാർക്ക് പരിക്കുണ്ടായതായും ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്‌നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകിയതായും അധികൃതർ അറിയിച്ചു. സിഡ്നി വിമാത്താവളത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകി.

    Also Read-വ്യോമസേനയുടെ C-17 ഗ്ലോബ്മാസ്റ്റർ റൺവേയിൽ കുടുങ്ങി; ലേ വിമാനത്താവളത്തിൽ സർവീസുകൾ റദ്ദാക്കി

    പരിക്ക് സാരമല്ലാത്തതുകൊണ്ട് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. എയർ ഇന്ത്യയുടെ ബി 787-800 എന്ന വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമാണ്.

    First published:

    Tags: Air india, Air India flight