സുരക്ഷാ പരിശോധനയുമായി റയിൽവെ; ഇനി ട്രെയിനിൽ കയറാൻ 20 മിനിറ്റ് മുമ്പെത്തണം

news18india
Updated: January 6, 2019, 7:23 PM IST
സുരക്ഷാ പരിശോധനയുമായി റയിൽവെ; ഇനി ട്രെയിനിൽ കയറാൻ 20 മിനിറ്റ് മുമ്പെത്തണം
News 18
  • Share this:
ന്യൂഡൽഹി: വിമാനത്താവള മാതൃകയിലുള്ള സുരക്ഷാ പരിശോധനക്ക് ഒരുങ്ങുകയാണ് രാജ്യത്തെ റയിൽവേ സ്‌റ്റേഷനുകളും. യാത്രക്കാർ ഇനി ട്രെയിൻ പുറപ്പെടുന്നതിനു ഇരുപതു മിനിറ്റ് മുൻപ് സ്റ്റേഷനിലെത്തി ചെക്ക് ഇൻ പരിശോധനകൾ പൂർത്തിയാക്കണം. വടക്കേ ഇന്ത്യൻ റയിൽവേ സ്‌റ്റേഷനുകളിൽ നടപ്പാക്കി തുടങ്ങിയ പരിഷ്‌കാരം വൈകാതെ രാജ്യത്തെ എല്ലാ സ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് റയിൽവെയുടെ തീരുമാനം.

ഉത്തർപ്രദേശിലെ അലഹബാദിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയ പരിഷ്കരമാണ് എല്ലാ റയിൽവേ സ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നത്. രാജ്യത്തെ 202 സ്‌റ്റേഷനുകളിൽ വൈകാതെ നിയമം നടപ്പാക്കുമെന്ന് റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാർ അറിയിച്ചു. ഇതിൽ കേരളത്തിലെ തിരുവനന്തപുരവും എറണാകുളവും ഷൊർണൂരും ഉൾപ്പെടും.

കേരളത്തിലെ സർക്കാർ ജനവികാരം അടിച്ചമർത്തുന്നു: പ്രധാനമന്ത്രി

റയിൽവേ പ്ലാറ്റഫോമിലേക്കുള്ള അനാവശ്യ പ്രവേശന പാതകൾ എല്ലാം അടയ്ക്കും. ഈ ജോലി പൂർത്തിയായാൽ ഉടൻ പരിഷ്‌കാരം നടപ്പാക്കാനാണ് തീരുമാനം. വിമാനത്താവളത്തിലേതു പോലെ യാത്രക്കാരും ബാഗേജും പ്രത്യേക സുരക്ഷാ പരിശോധനകൾക്കു വിധേയമാകേണ്ടി വരും. ഇതിനു ശേഷം മാത്രമേ പ്ലാറ്റ് ഫോമിൽ കടക്കാനാവൂ. കുറ്റവാളികളെയും മറ്റും തിരിച്ചറിയാനാണ് വിമാനത്താവളങ്ങളിൽ ഉള്ള സംവിധാനം റയിൽവേ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നത്.

385 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് ഇതിനായി സ്ഥാപിക്കുക. ട്രെയിൻ ബുക്കിങ്ങിന്റെ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ പരസ്യമാക്കാനും റയിൽവേ തീരുമാനിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കാണുന്നതുപോലെ ട്രയിനിലെ ഒഴിവുള്ള എല്ലാ സീറ്റുകളും ബുക്കിംഗ് സമയത്ത് കാണാനാകും. ഇതിലൂടെ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാം. ഒഴിവുള്ള സീറ്റുകൾ യാത്രക്കാർക്ക് ടിക്കറ്റ് പരിശോധകരുടെ സഹായം ഇല്ലാതെ തന്നെ തിരിച്ചറിയാനും കഴിയും.
First published: January 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading