പിഴയിനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 35 കോടി രൂപ; ട്രെയിനിൽ ടിക്കറ്റും മാസ്ക്കുമില്ലാത്ത യാത്രക്കാര്‍
പിഴയിനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 35 കോടി രൂപ; ട്രെയിനിൽ ടിക്കറ്റും മാസ്ക്കുമില്ലാത്ത യാത്രക്കാര്‍
റെയിൽവേ ഉദ്യോഗസ്ഥർ കണ്ടെത്തിയ മറ്റ് കുറ്റകൃത്യങ്ങളിൽ ടിക്കറ്റ് എടുക്കാത്തവരും അധിക ലഗേജുമായി യാത്ര ചെയ്തവരും ഉൾപ്പെടുന്നു
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കോവിഡ് -19 സാഹചര്യത്തെ തുടർന്ന്റെയിൽവേ പൂർണമായും മുൻകൂട്ടിറിസർവ് ചെയ്ത സർവീസുകളാണ് നടത്തിയിരുന്നത്. എന്നാൽ ഈ സാഹചര്യത്തിലും ട്രെയിനുകളിൽ ടിക്കറ്റില്ലാത്ത യാത്ര നടത്തിയവർ നിരവധിയാണ്. കഴിഞ്ഞ ആറുമാസത്തിൽ ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ, ടിക്കറ്റില്ലാതെ യാത്ര ചെയ്തവരുടെയും മറ്റ് നിയമ ലംഘനങ്ങൾ നടത്തിയവരുടെയും പേരിൽ ഏകദേശം ഏഴ് ലക്ഷത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും 35 കോടി രൂപയിലധികം പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.
കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ 12 വരെ ദക്ഷിണ റെയിൽവേയിൽ 7.12 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടിക്കറ്റില്ലാത്ത യാത്രയും മറ്റ് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 35.47 കോടി രൂപ പിഴയായും ഈടാക്കി. ഈ കാലയളവിൽ, മാസ്ക് ധരിക്കാത്തതിന് 32,624 പേരിൽ നിന്ന് 1.62 കോടി രൂപ പിഴ ഈടാക്കി. റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴ.
റെയിൽവേ ഉദ്യോഗസ്ഥർ കണ്ടെത്തിയ മറ്റ് കുറ്റകൃത്യങ്ങളിൽ ടിക്കറ്റ് എടുക്കാത്തവരും അധിക ലഗേജുമായി യാത്ര ചെയ്തവരും ഉൾപ്പെടുന്നു. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനുകളിൽ, ചെന്നൈ ഡിവിഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി സമാഹരിച്ചത്. ഏകദേശം 12.78 കോടി രൂപ ചെന്നൈ ഡിവിഷനിൽ നിന്ന് പിഴയായി ഈടാക്കി. 6.05 കോടി രൂപയുമായി തിരുവനന്തപുരം ഡിവിഷനാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, ഇക്കാര്യത്തിൽ പാലക്കാട് ഡിവിഷൻ 6.05 കോടി രൂപ ഈടാക്കിയപ്പോൾ മധുര, സേലം, തിരുച്ചിറപ്പള്ളി ഡിവിഷനുകളുടെ സംഭാവന യഥാക്രമം 4.16 കോടി, 4.15 കോടി, 2.81 കോടി രൂപയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ, ഒക്ടോബർ 12നാണ് പരമാവധി പിഴ ഈടാക്കിയത്. ഈ ദിവസം മാത്രം ദക്ഷിണ റെയിൽവേ നേടിയ തുക 37 ലക്ഷം രൂപയാണ്. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രവണത ബുക്ക് ചെയ്യാതെ റിസർവ് ചെയ്ത കോച്ചുകളിൽ കയറുന്നതും ടിക്കറ്റ് പരിശോധിക്കാൻ എത്തുമ്പോൾ പിഴ അടയ്ക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതുമാണ്.
കോവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത്, നേരത്തെ റിസർവ് ചെയ്യാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ട്രെയിനുകളുടെ സേവനങ്ങൾ റെയിൽവേ നിർത്തിയിരുന്നു. എങ്കിലും, ഈ സേവനങ്ങളിൽ ചിലത് ഈ വർഷം ജൂണിൽ പുനരാരംഭിക്കുകയും ചെയ്തു. പരിശോധന ശക്തമാക്കിയ ശേഷമാണ് കുറ്റകൃത്യങ്ങൾ കൂടുതൽ കണ്ടെത്താൻ തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ട്രെയിനുകളിലെ മോഷണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും നടപടിയെടുക്കാൻ അധികൃതരെ നിർബന്ധിതരാക്കി.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്നാട്, കർണ്ണാടകത്തിലെ മംഗലാപുരം പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്. 1951 ഏപ്രിൽ 14ന് മദ്രാസ് ആൻഡ് സതേൺ മഹാരാഷ്ട്ര റെയിൽവേ, സൗത്ത് ഇന്ത്യൻ റെയിൽവേ, മൈസൂർ റെയിൽവേ എന്നിവ സംയോജിപ്പിച്ചാണ് ദക്ഷിണ റെയിൽവേ രൂപീകരിച്ചത്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.