• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാസ്പോർട്ട് അടിമുടി മാറിയേക്കും


Updated: July 30, 2018, 7:28 PM IST
പാസ്പോർട്ട് അടിമുടി മാറിയേക്കും

Updated: July 30, 2018, 7:28 PM IST
തട്ടിപ്പുനടത്തി രാജ്യംവിടുന്ന സംഭവം കൂടിവരുന്നതോടെ പാസ്പോർട്ടിൽ മാറ്റം വരുത്താൻ ശുപാർശ. പാസ്പോർട് ആക്ട് കൂടുതൽ കർക്കശമാക്കി ഭേദഗതി ചെയ്യണമെന്ന് വിദഗ്ദ്ധസമിതി ശുപാർശ ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി രാജ്യം വിടുന്ന സംഭവങ്ങൾ കൂടിയതോടെയാണ് പാസ്പോർട്ട് ആക്ട് മാറ്റാനുള്ള ശുപാർശ വന്നത്. പാസ്പോർട്ട് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ടെങ്കിലും, പാസ്പോർട്ട് ദുരുപയോഗം സാധിക്കാത്തവിധം ആക്ടിൽ മാറ്റം വരുത്താനാണ് ആലോചിക്കുന്നത്. ആഭരണ വ്യവസായി നീരവ് മോദി തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെയാണ് പാസ്പോർട്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത കൊണ്ടുവരാൻ സർക്കാർ ആലോചിച്ചത്. ഇതേത്തുടർന്ന് ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ച് പാസ്പോർട്ട് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ധനകാര്യ സെക്രട്ടറി രാജീവ് കുമാറായിരുന്നു സമിതിയുടെ അധ്യക്ഷൻ. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സിബിഐ, ഐബി, റിസർവ് ബാങ്ക്, ആഭ്യന്തര-വിദേശകാര്യ മന്ത്രാലയപ്രതിനിധികളും സമിതിയിൽ ഉണ്ടായിരുന്നു.
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍