• HOME
  • »
  • NEWS
  • »
  • india
  • »
  • Rat Bite |ആശുപത്രി ഐസിയുവില്‍ വെച്ച് എലിയുടെ കടിയേറ്റ രോഗി മരിച്ചു

Rat Bite |ആശുപത്രി ഐസിയുവില്‍ വെച്ച് എലിയുടെ കടിയേറ്റ രോഗി മരിച്ചു

കടിയേറ്റതിന് പിന്നാലെ മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഹൈദരാബാദ്: ആശുപത്രിയില്‍ ചികിത്സയ്ക്കിടെ എലിയുടെ കടിയേറ്റ രോഗി മരിച്ചു. തെലങ്കാനയിലെ വാറങ്കലില്‍ എംജിഎം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന ശ്രീനിവാസ് എന്ന 38 കാരനാണ് മരിച്ചത്.

    ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഇയാളെ ഉടന്‍ തന്നെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് നിംസിലെ ഡോക്ടര്‍ കെ മനോഹര്‍ പറഞ്ഞു.

    ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ശ്രീനിവാസിന് ഹൃദയാഘാതം ഉണ്ടായി. രക്തസമ്മര്‍ദ്ദം കുറയുകയും പള്‍സ് വളരെ ദുര്‍ബലമായിരുന്നതായും ഡോക്ടര്‍ പറഞ്ഞു. എലി കടിച്ചതു മൂലമല്ല, രോഗിയുടെ ശാരീരിക പ്രശ്നങ്ങളാണ് മരണകാരണമായതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

    മാര്‍ച്ച് 30 നാണ് ശ്രീനിവാസിന് ഐസിയുവില്‍ വെച്ച് എലിയുടെ കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. അധികൃതരുടെ അനാസ്ഥയാണ് ശ്രീനിവാസിന്റെ മരണത്തില്‍ കലാശിച്ചതെന്നു ശ്രീകാന്ത് ആരോപിച്ചു.

    സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ബി ശ്രീനിവാസ റാവുവിനെ സ്ഥലം മാറ്റുകയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടാതെ ആശുപത്രിയിലെ ശുചീകരണത്തിന് ചുമതലയുള്ള കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും തെലങ്കാന മന്ത്രി ഇ ദയാകര്‍ അറിയിച്ചു.

    Murder |അസുഖബാധിതയായ അമ്മയെ ഒഴിവാക്കണമെന്ന് ഭാര്യ; മകന്‍ അമ്മയെ പുഴയിലെറിഞ്ഞ് കൊന്നു

    ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ അസുഖബാധിതയായ അമ്മയെ മകനും സുഹൃത്തും ചേര്‍ന്ന് പുഴയിലെറിഞ്ഞു കൊന്നു. യദ്രാമി താലൂക്കിലെ ബിരാല്‍ സ്വദേശിയായ രചമ്മ ശരബന്ന യലിമെലിയെയാണ് (61) മകന്‍ ഭീമശങ്കര്‍ യലിമെലി (38) ഭീമാ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

    ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ അമ്മയെ ഷഹാപുരിലെത്തിയപ്പോള്‍ പുഴയിലേക്ക് എടുത്തെറിയുകയായിരുന്നു. ഭീമശങ്കറിനെയും സുഹൃത്ത് മുത്തപ്പയെയും ബി ഗുഡി പോലീസ് അറസ്റ്റ് ചെയ്തു. രചമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടതോടെ ഭീമശങ്കറിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

    പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഭീമശങ്കര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയ്ക്ക് അസുഖമായതിനാല്‍ വീട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നതായി ഭീമശങ്കര്‍ പോലീസിന് മൊഴി നല്‍കി. അമ്മയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇതിനെചൊല്ലി ഭാര്യയുമായി പലതവണ വഴക്കുണ്ടായിട്ടുണ്ടെന്നും ഭീമശങ്കര്‍ പറഞ്ഞു.
    Published by:Sarath Mohanan
    First published: