ഇന്റർഫേസ് /വാർത്ത /India / ചികിത്സയ്ക്കെത്തിയ രോഗി കൊല്ലപ്പെട്ട സംഭവം; രണ്ട് ഡോക്ടർമാർക്ക് 3 ലക്ഷം രൂപ പിഴ

ചികിത്സയ്ക്കെത്തിയ രോഗി കൊല്ലപ്പെട്ട സംഭവം; രണ്ട് ഡോക്ടർമാർക്ക് 3 ലക്ഷം രൂപ പിഴ

doctors

doctors

ചികിത്സയിലായിരുന്ന രോഗിയെ എമർജൻസി വാർഡിലുള്ള മറ്റൊരു രോഗി കൊലപ്പെടുത്തുകയായിരുന്നു

  • Share this:

മീററ്റ്: ചികിത്സയ്ക്കിടയിൽ രോഗി കൊല്ലപ്പെട്ട സംഭവത്തിൽ മീററ്റിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് പിഴ വിധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ആശുപത്രിയിലെ മുതിർന്ന രണ്ട് ഡോക്ടർമാർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

മൂന്ന് ലക്ഷം രൂപ ഡോക്ടർമാർ നൽകണം. 2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലാലാ ലജ്പത് റായ് ആശുപത്രിയിലെ പഴയ എമർജൻസി വാർഡിലുണ്ടായിരുന്ന രോഗിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡോ. പ്രദീപ് ഭാരതി, ഗുപ്ത, മുൻ സിഎംഎസ് ഡോ. സുഭാഷ് സിങ് എന്നിവർ കുറ്റക്കാരാണെന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി.

ഇരുവരും ഔദ്യോഗിക വൃത്തിയിൽ ഗുരുതര വീഴ്ച്ച സംഭവിച്ചതായാണ് കണ്ടെത്തൽ. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഉത്തർപ്രദേശ് സർക്കാരും ശരിവെച്ചു.

ഉത്തർപ്രദേശിലെ അമോറ ജില്ലയിലുള്ള നിതിൻ എന്ന രോഗിയാണ് ചികിത്സയ്ക്കിടയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റാണ് നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോടതിയിലുള്ള ഒരു കേസിൽ സാക്ഷി കൂടിയായിരുന്നു നിതിൻ. നിതിനെ എമർജൻസി വാർഡിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് തൊട്ടപ്പുറത്തുള്ള ബെഡിലുണ്ടായിരുന്ന ആളാണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. നിതിനെ കൊലപ്പെടുത്താനായി രോഗിയായി ഇയാൾ ആശുപത്രിയിൽ അഡ്മമിറ്റ് ആകുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ആശുപത്രി ജീവനക്കാരെ സ്വാധീനിച്ചാണ് നിതിന് തൊട്ടടുത്തുള്ള ബെഡും ഇയാൾ സംഘടിപ്പിച്ചത്.

സംഭവം മനുഷ്യാവകാശ കമ്മീഷന് മുന്നിൽ എത്തിയതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്ന്ന് സീനിയർ ഡോക്ടർമാർ കൃത്യനിർവഹണത്തിൽ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

You may also like:2500 രൂപ പ്രൈസ് ടാഗിനൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം; ഫെയ്സ്ബുക്ക് പോസ്റ്റിൽ യുവതി അറസ്റ്റിൽ

ഉത്തർപ്രദേശിൽ നടന്ന മറ്റൊരു സംഭവത്തിൽ കോളജ് വിദ്യാർഥിനിയെ ദേശീയപാതയോരത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുകാരി ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പാണ് ഷാജഹാന്‍പുർ ജില്ലയിൽ ദേശീയ പാതയോരത്ത് പൊള്ളലേറ്റ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. ഇവരുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

മുൻ കേന്ദ്രമന്ത്രി കൂടിയായ സ്വാമി ചിന്മയാനന്ദിന്‍റെ മുമുക്ഷു ആശ്രമത്തിന്‍റെ കീഴിലുള്ള സ്വാമി ശുഖ്ദേവാനന്ദ് പോസ്റ്റുഗ്രാജ്വേറ്റ് കോളജ് വിദ്യാർഥിനിയാണ് പെൺകുട്ടി. കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാൽ നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തത വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പൊലീസ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് നടന്ന കാര്യങ്ങളെക്കുറിച്ച് ഉൾപ്പെട്ട വ്യക്തികളെക്കുറിച്ച് ഇവർ വിവരം നൽകിയത്.

പീഡനശ്രമം ചെറുത്തതിന് മൂന്ന് പേർ ചേർന്ന് തന്നെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇവരുടെ വാക്കുകൾ അനുസരിച്ച് കൂട്ടുകാരി പറഞ്ഞതനുസരിച്ച് മറ്റൊരു ആൺസുഹൃത്തിനൊപ്പം അവരുടെ ബന്ധുവിനെ കാണാനായാണ് വിദ്യാർഥിനി പോയത്. കൂട്ടുകാരിയും ഉടൻ അവിടെയെത്തുമെന്ന് പറഞ്ഞിരുന്നു. ഇരയുടെ പിതാവ് മകളെ തിരികെ കൂട്ടിക്കൊണ്ടു പോകാൻ കോളജിലെത്തുന്നത് പതിവായിരുന്നു അതുകൊണ്ട് തന്നെ കോളജിന്‍റെ പുറകു വശത്തുള്ള ഒരു വഴിയിലൂടെയായിരുന്നു ഇവർ സുഹൃത്തിനെ കാണാൻ പോയത്. ഒരു സഹപാഠിയും ഇവരെ പിന്തുടരന്നുണ്ടായിരുന്നു. പാടത്തിന് സമീപത്തെ ഒരു പ്രദേശത്തെത്തിയപ്പോൾ ഇവര്‍ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. എന്നാൽ അവർ ചെറുത്തതോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. എസ് പി ആനന്ദ് മാധ്യമങ്ങളോട് വ്യക്തമാക്കി.

First published:

Tags: Murder