നല്ലതല്ലാത്ത കാരണം കൊണ്ട് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകാണ് ബിഹാർ സർക്കാർ. സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പ് ജൂൺ 30ന് പുറത്തുവിട്ട സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരുടെ പട്ടികയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനം. പുതിയ ലിസ്റ്റിൽ കുറച്ച് മാസം മുമ്പ് മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ പേര് കൂടി ഉൾപ്പെട്ടതൊടൊണ് ചർച്ചയായത്.
ഏകദേശം രണ്ട് മാസം മുമ്പാണ് അരുൺ കുമാർ ശർമ്മയെന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. എന്നാൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ അരുണിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. പട്നയിൽ നിന്ന് ഭോജ്പൂരിലേക്കാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.
ഗർഭിണിക്ക് മർദ്ദനം; ഭർത്താവ് ഒളിവിലെന്ന് പൊലീസ്
ജീവിച്ചിരുന്ന കാലത്ത് പട്ന ജില്ലയിലെ നൗബത്പൂരിലായിരുന്നു അരുണിന് നിയമനം ലഭിച്ചത്. നവാഡ സ്വദേശിയായ അരുണിനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ജക്കൻപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 27നാണ് അദ്ദേഹം മരണപ്പെട്ടത്. എന്നാൽ, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതേകുറിച്ച് വിവരമില്ലായിരുന്നു. അതുകൊണ്ടാണ് സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടത്.
മുട്ടയുടെ വിലയെ ചൊല്ലി തർക്കം; ബീഹാറിൽ കടയുടമയെയും കുടുംബത്തെയും കയ്യേറ്റം ചെയ്തു
പട്ടികയിൽ മരണപ്പെട്ട ഉദ്യോഗസ്ഥന്റെ പേരുൾപ്പെട്ട വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും അതിനെ തുടർന്ന് അധികൃതർ ലിസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റം ‘പിൻവലിച്ചു’ എന്ന് സർക്കാർ അറിയിക്കുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.
ജൂൺ 30ന് ബിഹാർ സർക്കാർ പുറപ്പെടുവിച്ച് പട്ടിക അനുസരിച്ച് നിരവധി ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസവകുപ്പിൽ മാത്രം 44 ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലംമാറ്റം ലഭിച്ചവരിൽ ഉൾപ്പെടുന്നു. റവന്യൂ വകുപ്പ്, ഭൂപരിഷ്കരണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, ജലവിതരണ വകുപ്പ് എന്നിവയിലും നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.
ജുഡിഷ്യല്‍ കമ്മീഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഈയടുത്ത് ബിഹാർ പൊലീസ് സേനയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഡി എസ് പിയായി 27 കാരിയായ റസിയ സുൽത്താൻ ചാർജ് എടുത്തത് വാർത്തയായിരുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ ഹത്വ സ്വദേശിനിയാണ് 64ാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്.
മൊത്തം 40 പേരെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ ഒരാളാണ് റസിയ. ബിഹാർ സർക്കാരിന്റെ വൈദ്യുതി വകുപ്പിൽ അസിസ്റ്റന്റെ എഞ്ചിനീയറായി പ്രവർത്തിക്കുകയായിരുന്നു റസിയ. അമ്മയും അഞ്ച് സഹോദരൻമാരും ഒരു സഹോദരിയും അടങ്ങുന്നതാണ് റസിയയുടെ കുടുംബം.
ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന പിതാവ് മുഹമ്മദ് അസ്ലം അൻസാരി 2016ൽ മരിച്ചു. ബൊക്കാറോയിൽ നിന്നാണ് റസിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുടുംബം ഇപ്പോഴും അവിടെ തന്നെയാണ് താമസം. ഏഴു മക്കളിൽ ഇളയവളായ റസിയ സുൽത്താൻ ജോധ്പൂരിൽ നിന്നാണ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Agriculture, Bihar