നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോടതിയലക്ഷ്യ കേസ്; 'പിഴ അടയ്ക്കുന്നതിനർഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല': പ്രശാന്ത് ഭൂഷൺ

  കോടതിയലക്ഷ്യ കേസ്; 'പിഴ അടയ്ക്കുന്നതിനർഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല': പ്രശാന്ത് ഭൂഷൺ

  ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയ കേസെടുത്തത്.

  Prashant Bhushan

  Prashant Bhushan

  • Share this:
   പിഴ അടച്ചതു കൊണ്ട്  കോടതി വിധി അംഗീകരിക്കുന്ന എന്ന് അർഥമില്ലെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയടയ്ക്കാനെത്തിയപ്പോഴാണ് ഭൂഷണിന്‍റെ പ്രതികരണം. കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്ന കാര്യവും അദ്ദേഹം ആവർത്തിച്ചു.

   'ഫൈൻ അടയ്ക്കുന്നത് കൊണ്ട് മാത്രം ഞാൻ കോടതി വിധി അംഗീകരിക്കുന്നു എന്നർഥമില്ല. ഇന്ന് തന്നെ റിവ്യു ഹർജിയും സമർപ്പിക്കുന്നുണ്ട്' മാധ്യമങ്ങളോട് സംസാരിക്കവെ ഭൂഷൺ പറഞ്ഞു. പിഴ അടയ്ക്കുന്നതിനായി രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് സംഭാവനകള്‍ ലഭിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്തി ഒരു 'ട്രൂത്ത് ഫണ്ട്' രൂപീകരിക്കും. ഭിന്നാഭിപ്രായങ്ങളുടെ പേരിൽ നിയമ നടപടികൾ നേരിടേണ്ടി വരുന്നവരെ സഹായിക്കുന്നതിനായും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഈ ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് അറിയിച്ചത്.

   Also Read-'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി

   ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയ കേസെടുത്തത്. ഭൂഷണിന്‍റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്നുമായിരുന്നു കോടതി വിലയിരുത്തൽ.

   കേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയാണ് സുപ്രീം കോടതി വിധിച്ചത്. സെപ്റ്റംബർ 15നകം പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവും അഭിഭാഷകവൃ‌ത്തിയിൽ മൂന്നു വർഷത്തെ വിലക്കും നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു
   Published by:Asha Sulfiker
   First published: