ന്യൂഡൽഹി: പേടിഎം ഉപയോക്താക്കൾക്ക് ഒരു സദ് വാർത്ത. ഇടപാടുകൾക്ക് ചാർജോ ഫീസോ ഈടാക്കില്ലെന്ന് പേടിഎം വ്യക്തമാക്കി. വാലറ്റ്, യു പി ഐ, നെറ്റ് ബാങ്കിംഗ്, കാർഡ് പേയ്മെന്‍റുകൾ എന്നിവയ്ക്ക് ട്രാൻസാക്ഷൻ ചാർജോ ഫീസോ ഈടാക്കില്ല.
ജൂലൈ ഒന്നുമുതൽ ക്രെഡിറ്റ് കാർഡ് മുഖേന പേയ്മെന്‍റുകൾ നടത്തുമ്പോൾ തുകയുടെ ഒരു ശതമാനവും ഡെബിറ്റ് കാർഡ് വഴി പേയ്മെന്‍റ് നടത്തുമ്പോൾ 0.9 ശതമാനവും നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റർഫേസ് എന്നിവ വഴി ഇടപാടുകൾ നടത്തുമ്പോൾ 12 - 15 വരെയും തുക ഈടാക്കുമെന്നായിരുന്നു വാർത്ത. എന്നാൽ, ഇതിന് വിശദീകരണവുമായാണ് പേടിഎം ചാർജ് ഈടാക്കില്ലെന്ന് അറിയിച്ചത്.
എന്നാൽ, ഏതൊരു വിധത്തിലുള്ള പേയ്മെന്‍റ് രീതിക്കും ചാർജുകൾ ഈടാക്കില്ലെന്ന് പേടിഎം വ്യക്തമാക്കി. നേരത്തെ ഉപയോഗിച്ചിരുന്നതു പോലെ ചാർജ് ഇല്ലാതെ തന്നെ സേവനം ഉപയോഗിക്കാമെന്നും പേടിഎം വ്യക്തമാക്കി.
പുതിയതായി വന്ന ചാർജുകൾ വാലറ്റ് ടോപ് അപ് ചെയ്യുന്നതിനും ബില്ലുകൾ പേ ചെയ്യുന്നതിനും ഓൺലൈൻ ആയി ടിക്കറ്റുകൾ എടുക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും ഈടാക്കുമെന്ന് ആയിരുന്നു റിപ്പോർട്ട്. അതേസമയം, പുതുതായി വന്ന മാറ്റങ്ങൾ ഉപഭോക്താക്കളെ പേടിഎമ്മിൽ നിന്ന് തൽക്കാലത്തേക്ക് എങ്കിലും മാറ്റി നിർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Paytm, Paytm transactions