ജമ്മു: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മുകശ്മീരിൽ കാര്യങ്ങൾ സുഗമമായിരുന്നില്ലെന്ന് സൂചനകൾ. ബിജെപിക്കെതിരെ ആരോപണവുമായി പിഡിപിയും നാഷണൽ കോൺഫറൻസും രംഗത്തെത്തിയിരിക്കുകയാണ്.
also read: രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം; ഉന്നം വെച്ചത് ഏഴുതവണയൂണിഫോമിലായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ നിർബന്ധിച്ചതായും ചില മേഖലകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കോൺഗ്രസിൻറെ ബട്ടൺ പ്രവർത്തിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിലാണ് വോട്ടിംഗ് മെഷീനിലെ കോൺഗ്രസ് ബട്ടൺ പ്രവർത്തിക്കാതിരുന്നത്.
ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതിനെ തുടർന്ന് ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളുമായി വോട്ടർമാർ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജമ്മുവിൽ ബിജെപിക്ക് വോട്ട് ചെയ്യാത്തയാളെ ബിഎസ്എഫ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്തതായി മെഹ്ബൂബ ആരോപിക്കുന്നു.പോളിംഗ് സ്റ്റേഷനിലെ സായുധ സേനയെ ഉപയോഗിച്ച് ബിജെപി ജനങ്ങളെ നിർബന്ധിച്ച് വോട്ട് ചെയ്യിക്കുന്നുവെന്നും അവർ ആരോപിച്ചു.
പൂഞ്ചിലെ അറൈ മലൈക മേഖലയിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ ജനങ്ങളെ നിർബന്ധിച്ച് ബിജെപിക്ക് വോട്ട് ചെയ്യിച്ചതായി നാഷണൽ ഖോൺഫറൻസ് നേതാവ് ദേവീന്ദർ സിംഗ് റാണ പറഞ്ഞു. വോട്ടർമാരുടെ പരാതിയെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥനെ മാറ്റിയതായും അദ്ദേഹം പറഞ്ഞു
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കോൺഗ്രസ് ബട്ടൺ പ്രവർത്തിക്കാത്തതിനെ കുറിച്ച് പ്രിസൈഡിംഗ് ഓഫീസർ പറയുന്ന വീഡിയോ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പുറത്തുവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.