• HOME
  • »
  • NEWS
  • »
  • india
  • »
  • Agnipath | ബസിന് തീയിടുന്ന ഗുണ്ടകള്‍ സൈന്യത്തിന്‍ ചേരാന്‍ യോഗ്യരല്ലെന്ന് മുന്‍ കരസേനാ മേധാവി വി.പി മാലിക്

Agnipath | ബസിന് തീയിടുന്ന ഗുണ്ടകള്‍ സൈന്യത്തിന്‍ ചേരാന്‍ യോഗ്യരല്ലെന്ന് മുന്‍ കരസേനാ മേധാവി വി.പി മാലിക്

നാലു വര്‍ഷം കഴിയുമ്പോള്‍ തൊഴില്‍രഹിതരാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജനറല്‍ മാലിക് പറഞ്ഞു

  • Share this:
    ഇന്ത്യന്‍ ആര്‍മിയിലെ ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് സ്കീം ആയ അഗ്നിപഥിനെ പിന്തുണച്ച് മുന്‍ കരസേന മേധാവി വി.പി മാലിക്. കാർഗിൽ യുദ്ധ കാലത്ത് ഇന്ത്യയെ നയിച്ച കരസേനാ മേധാവിയാണ് ജനറൽ വി.പി മാലിക്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ സൈന്യത്തിന് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

    "സായുധ സേന ഒരു സന്നദ്ധ സേനയാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാൻ കഴിയുന്ന ഏറ്റവും മികച്ച ആളുകളെയാണ് വേണ്ടത്. ഗുണ്ടായിസത്തിൽ ഏർപ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയിൽ വേണ്ട"- ജനറൽ മാലിക് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    റിക്രൂട്ട്മെന്‍റ് നടക്കാതിരുന്ന ഈ വര്‍ഷങ്ങളില്‍ പലര്‍ക്കും അവസരം നഷ്ടമായെന്ന് വി.പി മാലിക് പറഞ്ഞു. അവരിൽ ചിലർക്ക് പ്രായപരിധി കഴിഞ്ഞിട്ടുണ്ടാവും. അവർ അഗ്നിപഥ് പദ്ധതിക്ക് അർഹരായിരിക്കില്ല. അതിനാൽ അവരുടെ ഉത്കണ്ഠയും നിരാശയും മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Also Read- അഗ്നിപഥ് പദ്ധതിയില്‍ മാറ്റം വരുത്തി കേന്ദ്രം; പ്രായപരിധി 23 ആക്കി, ഇളവ് ഇത്തവണ മാത്രം

    നാലു വര്‍ഷം കഴിയുമ്പോള്‍ തൊഴില്‍രഹിതരാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജനറല്‍ മാലിക് പറഞ്ഞു. പൊലീസിലേക്കും അർദ്ധസൈനിക വിഭാഗത്തിലേക്കും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുറേ പേര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കും. പദ്ധതി നടപ്പാക്കുന്ന മുറയ്ക്ക് ആശങ്കകൾ പരിശോധിക്കുമെന്നും ജനറല്‍ മാലിക് പറഞ്ഞു.

    ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് ഇന്നലെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് സ്കീം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ യുവാക്കൾ ട്രെയിനുകൾ കത്തിച്ചു, റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തി.

    അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം; ബീഹാറിൽ റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു


    പുതിയ സൈനികരെ റിക്രൂട്ട് (Army Recruitmet) ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിൻെറ അഗ്നിപഥ് (Agnipath) പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം. ബീഹാറിൽ പ്രതിഷേധക്കാർ തീവണ്ടിയുടെ ബോഗി കത്തിച്ചു. ഉത്തർപ്രദേശിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ജമ്മുവിൽ ആർമി റിക്രൂട്ട്മെൻറ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യുവാക്കളെയും പോലീസ് ലാത്തി വീശിയാണ് മാറ്റിയത്.

    Also Read- അഗ്നിപഥ് പദ്ധതിയേക്കുറിച്ച് കേട്ടതൊക്കെ ശരിയാണോ? കേന്ദ്ര സർക്കാർ പറയുന്നതിങ്ങനെ

    ബീഹാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷവുമുണ്ടായി. യുപിയിലെ ബുലന്ദ്സഹറിലും വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബീഹാറിലെ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജ്ജിന് പുറമെ, പ്രതിഷേധക്കാരെ ഓടിക്കാൻ പോലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

    17.5 വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരെ നാല് വർഷത്തേക്ക് ആർമിയിൽ എടുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. നാല് വർഷത്തേക്ക് താൽക്കാലികമായാണ് ജോലി നൽകുന്നത്. ഇതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളിൽ വലിയൊരു വിഭാഗം പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയായിരുന്നു.
    Published by:Arun krishna
    First published: