മുംബൈ: ബിജെപി എഎല്‍എയുടെ പിറന്നാള്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് വീട്ടില്‍ ഒത്തുകൂടിയത് നൂറുകണക്കിന് ആളുകള്‍. മഹാരാഷ്ട്രയിലെ അര്‍വി എംഎല്‍എ ദാദാറാവു കച്ചെയുടെ പിറന്നാള്‍ ദിനത്തിലാണ് വീടിനുമുന്നില്‍ ഇത്രയുമധികം ആളുകള്‍ ഒന്നിച്ചെത്തിയത്.
ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ തന്റെ അറിവോടെയല്ല ജനങ്ങള്‍ പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയതെന്ന് എംഎല്‍എ പ്രതികരിച്ചു. പിറന്നാള്‍ ദിനത്തില്‍ ആരും എന്നെ കാണാന്‍ വരരുത് എന്ന് നാല് ദിവസം മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. തന്റെ ശത്രുക്കള്‍ ഗൂഢാലോചന നടത്തി, റേഷന്‍ നല്‍കുന്നുവെന്ന് പ്രചരിപ്പിച്ച് ആളുകളെ കൂട്ടുകയായിരുന്നുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
BEST PERFORMING STORIES: സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ് [NEWS]ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശത്രുക്കള്‍ മനഃപൂര്‍വ്വം ചെയ്തതാണെന്നും എംഎല്‍എ ആരോപിച്ചു. അതേസമയം ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടിയ സംഭവത്തില്‍ പോലീസ് ബിജെപി എഎല്‍എയ്ക്കെതിരെ കേസെടുത്തു.
Published by: user_49
First published: April 06, 2020, 15:54 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.